---
title: "വഴി തടസ്സപ്പെടുത്തി; കല്ലും,മണ്ണും നീക്കി വഴി പുനസ്ഥാപിച്ച് പൊലീസ്"
english_title: "blocked the way; The police restored the road by removing stones and soil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92366/blocked-the-way-the-police-restored-the-road-by-removing-stones-and-soil"
published_at: "2023-01-25T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1008b1dcd3_vazhi_pic.jpg"
keywords: []
---

# വഴി തടസ്സപ്പെടുത്തി; കല്ലും,മണ്ണും നീക്കി വഴി പുനസ്ഥാപിച്ച് പൊലീസ്

> **Lead Summary:** **വളയം: **വളയം കല്ലു നിരയിൽ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയത് പോലീസ് നീക്കം ചെയ്തു. കല്ലുനിര വാടപൊയിൽ മാതുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് കോടതി ഉത്തരവ്പ്രകാരം പോലീസ് നീക്കം ചെയ്തത്. വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തി കല്ലും മറ്റും നിക്ഷേപിച്ച് തടസ്സപ്പെടുത്തുകയായിരുന്നു.

## Article Content

**വളയം: **വളയം കല്ലു നിരയിൽ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയത് പോലീസ് നീക്കം ചെയ്തു. കല്ലുനിര വാടപൊയിൽ മാതുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് കോടതി ഉത്തരവ്പ്രകാരം പോലീസ് നീക്കം ചെയ്തത്. വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തി കല്ലും മറ്റും നിക്ഷേപിച്ച് തടസ്സപ്പെടുത്തുകയായിരുന്നു.

സംഭവം കോടതി കയറിയതോടെ മാതുവിന് അനുകൂലമായ നാദാപുരം കോടതി വിധിക്കുകയായിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും തടസ്സം നീക്കാൻ സ്വകാര്യവ്യക്തി തയ്യാറാകാതെയോടെ വീട്ടുകാർ വളയം പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഇന്നലെ വൈകിട്ട് വളയം എസ് ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വളയം പോലീസ് സംഘം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കല്ലും,മണ്ണും നീക്കം ചെയ്ത് വഴി പുനസ്ഥാപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92366/blocked-the-way-the-police-restored-the-road-by-removing-stones-and-soil)