---
title: "മെഡിക്കൽ ക്യാമ്പ് ; ചെക്യാട് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് ആശ്വാസമായി"
english_title: "Medical Camp; The Ayurvedic medical camp held at Chekyat was a relief"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92371/medical-camp-the-ayurvedic-medical-camp-held-at-chekyat-was-a-relief"
published_at: "2023-01-25T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d10576c1eee_camp.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ് ; ചെക്യാട് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് ആശ്വാസമായി

> **Lead Summary:** **ചെക്യാട്: **ചെക്യാട് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് രോഗികൾക്ക് ആശ്വാസമായി. ജില്ലാ പഞ്ചായത്ത് വാർഷിക പരിപാടിയുടെ ഭാഗമായുള്ള പട്ടികവർഗ്ഗ സങ്കേതങ്ങളിലെ ആയുർവേദ മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.

## Article Content

**ചെക്യാട്: **ചെക്യാട് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് രോഗികൾക്ക് ആശ്വാസമായി. ജില്ലാ പഞ്ചായത്ത് വാർഷിക പരിപാടിയുടെ ഭാഗമായുള്ള പട്ടികവർഗ്ഗ സങ്കേതങ്ങളിലെ ആയുർവേദ മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.

ചെക്യാട് ഗ്രാമപഞ്ചായത്തിലെ കണ്ടിവാതുക്കൽ കോളനിയിൽ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല. കെ അധ്യക്ഷത വഹിച്ചു.

ഡോ: മുംതാസ് എം.കെ, ഡോ: നാഫിയ, വാർഡ് മെമ്പർ മോഹൻദാസ്, സിഡിഎസ് ചെയർപേഴ്സൺ മഹിജ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ശിവാന ദാസ് സ്വാഗതവും എസ്.ടി പ്രൊമോട്ടർ ഷംജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92371/medical-camp-the-ayurvedic-medical-camp-held-at-chekyat-was-a-relief)