---
title: "കാട്ടാനക്കൂട്ടം; വിലങ്ങാട് വ്യാപക കൃഷി നാശം"
english_title: "herd of wildebeests; Widespread crop damage in Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92378/herd-of-wildebeests-widespread-crop-damage-in-vilangad"
published_at: "2023-01-25T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d109d5196d1_aana.jpg"
keywords: []
---

# കാട്ടാനക്കൂട്ടം; വിലങ്ങാട് വ്യാപക കൃഷി നാശം

> **Lead Summary:** **വിലങ്ങാട്: **വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലയായ പന്നിയേരിയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. പന്നിയേരി കടമാം കളരി മേഖലയിലാണ് ആനകൾ കൂട്ടമായി ഇറങ്ങി നാശം വരുത്തിയത്. പേര്യ വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങിയത്.

## Article Content

**വിലങ്ങാട്: **വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലയായ പന്നിയേരിയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. പന്നിയേരി കടമാം കളരി മേഖലയിലാണ് ആനകൾ കൂട്ടമായി ഇറങ്ങി നാശം വരുത്തിയത്. പേര്യ വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങിയത്.

പന്നിയേരി ആദിവാസി കോളനിയിലെ നാല് കർഷകരുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ നിരവധി വാഴകളും, കവുങ്ങുകളും ആനക്കൂട്ടം നശിപ്പിച്ചു. ഈ മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് ലൈനുകൾ തകരാറിലാണെന്നും ഇതുവഴിയാണ് ആനകൾ കൃഷിയിടത്തിലിറങ്ങിയതെന്നും നാട്ടുകാർ പറഞ്ഞു.

വിവരം കിട്ടിയതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ ആനകളുടെ സാന്നിധ്യം തിരിച്ചറിയുകയും പടക്കം പൊട്ടിച്ച് ആനകളെ കണ്ണവം വനമേഖലയിലേക്ക് തുരത്തി വിടുകയും ചെയ്തു. കോളനിയോട് ചേർന്ന് കണ്ണവം വന മേഖലയിൽ പകൽ പോലും ആനകളുടെ സാന്നിധ്യമുള്ളതിനാൽ കോളനിവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92378/herd-of-wildebeests-widespread-crop-damage-in-vilangad)