---
title: " കക്കാടൻ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ വിയോഗം; ആദരസൂചകമായി നാദാപുരത്ത് ഹർത്താൽ "
english_title: "Death of Kakadan Kunjabdulla Master; Hartal at Nadapuram as a mark of respect"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92385/death-of-kakadan-kunjabdulla-master-hartal-at-nadapuram-as-a-mark-of-respect"
published_at: "2023-01-25T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d10fb916a73_kakkadan_.jpg"
keywords: []
---

#  കക്കാടൻ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ വിയോഗം; ആദരസൂചകമായി നാദാപുരത്ത് ഹർത്താൽ 

> **Lead Summary:** **നാദാപുരം**: കക്കാടൻ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ വിയോഗത്തിൽ ആദരസൂചകമായി ഹർത്താൽ തുടങ്ങി. നാദാപുരം മർച്ചൻസ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട്, വർഷങ്ങളായി നാദാപുരം ടൗണിലുള്ള കക്കാടൻ ട്രേഡേഴ്സ് ഉടമയും, റിട്ട: അധ്യാപകനും, നാദാപുരത്തിന്റെ എല്ലാ നന്മകളിലും കൂടെ നിൽക്കുന്ന മികച്ച സാമൂഹിക പ്രവർത്തകൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ വിയോഗം നാദാപുരത്തിന് കനത്ത നഷ്ടമാണ് .

## Article Content

**നാദാപുരം**: കക്കാടൻ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ വിയോഗത്തിൽ ആദരസൂചകമായി ഹർത്താൽ തുടങ്ങി. നാദാപുരം മർച്ചൻസ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട്, വർഷങ്ങളായി നാദാപുരം ടൗണിലുള്ള കക്കാടൻ ട്രേഡേഴ്സ് ഉടമയും, റിട്ട: അധ്യാപകനും, നാദാപുരത്തിന്റെ എല്ലാ നന്മകളിലും കൂടെ നിൽക്കുന്ന മികച്ച സാമൂഹിക പ്രവർത്തകൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ വിയോഗം നാദാപുരത്തിന് കനത്ത നഷ്ടമാണ് .

ഇദ്ദേഹത്തെ വിയോഗത്തെ തുടർന്നുണ്ടായ ദുഃഖത്തിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് പ്രസിഡണ്ട് അബ്ബാസ് കണയ്ക്കൽ പറഞ്ഞു. റിട്ടയേഡ് ആയതിനുശേഷം നിരവധി പേർ സംശയ നിവാരണത്തിനും മറ്റും അദ്ദേഹത്തിന്റെ വസതിയിൽ വരാറുണ്ട്.

നല്ലൊരു അധ്യാപകനെ കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നാദാപുരത്തിന് നഷ്ടമായതെന്നും അബ്ബാസ് കണയ്ക്കൽ കൂട്ടിച്ചേർത്തു.സമാധാനപരമായി കടകൾ അടച്ചുകൊണ്ടാണ് നാലുമണി മുതൽ ഹർത്താൽ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92385/death-of-kakadan-kunjabdulla-master-hartal-at-nadapuram-as-a-mark-of-respect)