---
title: "ബിരുദ ദാനം; റഹ്മാനിയ്യയിൽ ജനുവരി 27 മുതൽ"
english_title: "graduation ceremony; From January 27 in Rahmaniya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92397/graduation-ceremony-from-january-27-in-rahmaniya"
published_at: "2023-01-25T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d124a17006c_birudham_pic.jpg"
keywords: []
---

# ബിരുദ ദാനം; റഹ്മാനിയ്യയിൽ ജനുവരി 27 മുതൽ

> **Lead Summary:** **കടമേരി:** റഹ്മാനിയ വുമൺസ് ക്യാമ്പസിലെ ബിരുദധാനം ജനുവരി 27 മുതൽ. റഹ്മാനിയ വുമൺസ് ക്യാമ്പസിൽ നിന്നും റാളിയ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനിക്കുള്ള റാളിയ ബിരുദ ദാനമാണ് ജനുവരി 27, 28 തീയ്യതികളിൽ നടക്കുക. യൂണിവേഴ്സിറ്റി ഡിഗ്രിയോടൊപ്പം 5 വർഷത്തെ ശരീഅത്ത് പഠനം പൂർത്തിയാക്കിയ 156 പണ്ഡിത വനിതകൾക്കാണ് ചടങ്ങിൽ ബിരുദം നൽകപ്പെടുന്നത്.

## Article Content

**കടമേരി:** റഹ്മാനിയ വുമൺസ് ക്യാമ്പസിലെ ബിരുദധാനം ജനുവരി 27 മുതൽ. റഹ്മാനിയ വുമൺസ് ക്യാമ്പസിൽ നിന്നും റാളിയ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനിക്കുള്ള റാളിയ ബിരുദ ദാനമാണ് ജനുവരി 27, 28 തീയ്യതികളിൽ നടക്കുക. യൂണിവേഴ്സിറ്റി ഡിഗ്രിയോടൊപ്പം 5 വർഷത്തെ ശരീഅത്ത് പഠനം പൂർത്തിയാക്കിയ 156 പണ്ഡിത വനിതകൾക്കാണ് ചടങ്ങിൽ ബിരുദം നൽകപ്പെടുന്നത്.

പരിപാടിയോടനുബന്ധിച്ച് റാളിയ കലാമേള, വിവിധ വിഷയങ്ങളിലെ പേപ്പർ പ്രസന്റേഷൻ, സെമിനാർ, ഉദ്ഘാടന സംഗമം, പൂർവ്വ വിദ്യാർത്ഥി സംഗമം, കുടുംബ സംഗമം തുടങ്ങി വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി നടക്കും.

സമീറ ബീവി പാണക്കാട്, സുൽഫത്ത് ബീവി പാണക്കാട്, ഡോ: ദൽഫാ ബീവി പാണക്കാട് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. പാണക്കാട് നടന്ന പോസ്റ്റർ പ്രകാശനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. റഹ്മാനിയ വുമൺസ് ക്യാമ്പസ് ഡയറക്ടർ ഡോ: കെ.എം അബ്ദുല്ലത്തീഫ് നദ്‌വി, ഹനീഫ് റഹ്മാനി കൊടുവള്ളി, പ്രിൻസിപ്പൽ സമദ് മാസ്റ്റർ ചെറുക്കള സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92397/graduation-ceremony-from-january-27-in-rahmaniya)