---
title: "വർഗീയ വിരുദ്ധ പ്രതിജ്ഞ; ഗാന്ധി സ്മൃതി സംഗമവും വളയത്ത് "
english_title: "Anti-communal pledge; Gandhi Smriti Sangam at Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/924/anti-communal-pledge-gandhi-smriti-sangam-at-valayam"
published_at: "2021-10-03T11:03:00+05:30"
category: "Valayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61594107b3c88_gandhi 4.jpg"
keywords: []
---

# വർഗീയ വിരുദ്ധ പ്രതിജ്ഞ; ഗാന്ധി സ്മൃതി സംഗമവും വളയത്ത് 

> **Lead Summary:** **വളയം: **മണ്ഡലം കോൺഗ്രസ് 56 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയും ഗാന്ധി സ്മൃതി സംഗമവും നടന്നു. ഗാന്ധിയന്മാരായ പി.കെ ശങ്കരൻ ,പുത്തോളി കുനിയയിൽ ഒണക്കേട്ടൻ, കടയംങ്കോട്ട് സൂപ്പിഹാജി എന്നിവരെ ആദരിച്ചു.

## Article Content

**വളയം: **മണ്ഡലം കോൺഗ്രസ് 56 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയും ഗാന്ധി സ്മൃതി സംഗമവും നടന്നു. ഗാന്ധിയന്മാരായ പി.കെ ശങ്കരൻ ,പുത്തോളി കുനിയയിൽ ഒണക്കേട്ടൻ, കടയംങ്കോട്ട് സൂപ്പിഹാജി എന്നിവരെ ആദരിച്ചു.

എൻ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് യൂത്ത് കോൺഗ്രസ് വളയം മണ്ഡലം പ്രസിഡന്റ് സുനിൽ കാവുന്തറ അധ്യക്ഷനായി. ഡി സി സി മെബർ കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് കെ.ചന്ദ്രൻ മാസ്റ്റർ, തറോൽ കുഞ്ഞിരാമൻ, അനിൽ ജിത്ത് കാവുന്തറ, സനൂപ് ചലിൽ,സക്കറിയ മഞ്ഞപ്പള്ളി,അനസ്സ് മഞ്ഞപ്പള്ളി, കുനിയയിൽ സൂപ്പിഹാജി, മഞ്ഞപ്പള്ളി മഹമൂദ് ബി.കെ തുളസി ദാസ് എന്നിവർ സംസാരിച്ചു.

വി.വി സുരേഷ് സ്വാഗതവും കെ.പി രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/924/anti-communal-pledge-gandhi-smriti-sangam-at-valayam)