---
title: "സ്മാർട്ട് മീറ്റർ സാമ്പത്തികഭാരം പൊതുജനങ്ങളെ അടിച്ചേൽപിക്കരുത് -അഡ്വ: കെ. എം രഘുനാഥ്"
english_title: "Smart meter should not impose financial burden on public -Adv: K. M. Raghunath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92400/smart-meter-should-not-impose-financial-burden-on-public-adv-k-m-raghunath"
published_at: "2023-01-25T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1225bad588_dharnna_pic.jpg"
keywords: []
---

# സ്മാർട്ട് മീറ്റർ സാമ്പത്തികഭാരം പൊതുജനങ്ങളെ അടിച്ചേൽപിക്കരുത് -അഡ്വ: കെ. എം രഘുനാഥ്

> **Lead Summary:** **നാദാപുരം: **കേന്ദ്ര ഗവർമെൻ്റിൻ്റെ നയം പിൻതുടർന്ന് കേരളത്തിൽ 8000 കോടിയിൽ അധികം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്ഇബി ക്കും പൊതുജനങ്ങൾക്കും സാമ്പത്തിക ഭാരമായി മാറുമെന്ന് അഡ്വ: കെ. എം രഘുനാഥ്. 1100 കോടി രൂപ ചിലവിട്ട് ഡിജിറ്റൽ ടൈപ്പ് എൽഎൻ ടി മീറ്റർ സ്ഥാപിച്ചത് പൂർണമായി എടുത്തു മാറ്റിയാണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്.

## Article Content

**നാദാപുരം: **കേന്ദ്ര ഗവർമെൻ്റിൻ്റെ നയം പിൻതുടർന്ന് കേരളത്തിൽ 8000 കോടിയിൽ അധികം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്ഇബി ക്കും പൊതുജനങ്ങൾക്കും സാമ്പത്തിക ഭാരമായി മാറുമെന്ന് അഡ്വ: കെ. എം രഘുനാഥ്. 1100 കോടി രൂപ ചിലവിട്ട് ഡിജിറ്റൽ ടൈപ്പ് എൽഎൻ ടി മീറ്റർ സ്ഥാപിച്ചത് പൂർണമായി എടുത്തു മാറ്റിയാണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്.

മീറ്റർ സ്ഥാപിക്കുന്ന ചിലവ് വൈദ്യുതി ബോർഡിന് പൊതു ജനങ്ങളിൽ നിന്ന് ഈടാക്കാമെന്നിരിക്കെ കൂടുതൽ സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നും കെ ഫോണും പുരപ്പുര സോളാറും ഇതിൻ്റെ മറ്റൊരു പതിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഇലക്ട്രിസിറ്റി എംപ്പോയിസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ പ്രതിഷേധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . യോഗത്തൽ കെ .ദാമോധരൻ അദ്ധ്യക്ഷനായി.ജില്ലാ സിക്രട്ടറി കെ സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് ബാബു ടി വി, പി മുഹമ്മദലി എം, പി.വിനോദ് ,പി എസ് ജയേഷ്, എസ് എ അഷ്‌റഫ്‌ എൻ പി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92400/smart-meter-should-not-impose-financial-burden-on-public-adv-k-m-raghunath)