---
title: "ആശ്വാസ വാർത്ത; നാദാപുരത്ത് അഞ്ചാം പനി പുതിയ കേസുകൾ ഇല്ല"
english_title: "Relief news; No new cases of fifth fever in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92401/relief-news-no-new-cases-of-fifth-fever-in-nadapuram"
published_at: "2023-01-25T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1264396674_fever.jpg"
keywords: []
---

# ആശ്വാസ വാർത്ത; നാദാപുരത്ത് അഞ്ചാം പനി പുതിയ കേസുകൾ ഇല്ല

> **Lead Summary:** **നാദാപുരം: **ഇന്നലെയും ഇന്നുമായി നാദാപുരത്ത് പുതുതായി അഞ്ചാം പനി കേസ് റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. വാക്സിൻ തീരെ എടുക്കാത്ത 21 കുട്ടികൾക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന സ്‌പെഷൽ ക്യാമ്പിൽ വെച്ച് വാക്സിൻ നൽകി. ആറാം വാർഡ് തെരുവും പറമ്പിലെ വീട്ടില് വെച്ച് രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഗൃഹവലയം തീർത്തത്.

## Article Content

**നാദാപുരം: **ഇന്നലെയും ഇന്നുമായി നാദാപുരത്ത് പുതുതായി അഞ്ചാം പനി കേസ് റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. വാക്സിൻ തീരെ എടുക്കാത്ത 21 കുട്ടികൾക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന സ്‌പെഷൽ ക്യാമ്പിൽ വെച്ച് വാക്സിൻ നൽകി. ആറാം വാർഡ് തെരുവും പറമ്പിലെ വീട്ടില് വെച്ച് രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഗൃഹവലയം തീർത്തത്.

ഏറ്റവും കൂടുതൽ അഞ്ചാം പനി കേസ് റിപ്പോർട്ട് ചെയ്തത് ഏഴാം വാർഡിലാണ്. ഏഴാം വാർഡ് കേന്ദ്രീകരിച്ചും ഗൃഹലയം പരിപാടി തീർത്തിരുന്നു. കൂടാതെ ടേബിൾ ടോക്ക് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു.

വാർഡുകളിലൂടനീളം ശക്തമായ ക്യാമ്പയിനുമായി മുന്നോട്ട് പോയതിലാണ് ഇത്തരത്തിലുള്ള ഒരു റിസൽട്ട് നാദാപുരത്ത് ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത്. നേരത്തെ അഞ്ചാംപനി കേസ് റിപ്പോർട്ട് ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ ശക്തമായ പ്രതിരോധം നടപടികളുമായി നാദാപുരം മുന്നോട്ടു പോയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92401/relief-news-no-new-cases-of-fifth-fever-in-nadapuram)