---
title: "പ്രൊവിഡൻസ് ഫെസ്റ്റ്; നവതലമുറയേ പഠിപ്പിക്കേണ്ടത് നല്ല മനുഷ്യരാകാൻ - ഡോ. പിയൂഷ് നമ്പൂതിരിപ്പാട്"
english_title: "Providence Fest; The new generation should be taught to be good people - Dr. Piyush Namboothiripad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92499/providence-fest-the-new-generation-should-be-taught-to-be-good-people-dr-piyush-namboothiripad"
published_at: "2023-01-26T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2178b3b4ad_providence_1.jpg"
keywords: []
---

# പ്രൊവിഡൻസ് ഫെസ്റ്റ്; നവതലമുറയേ പഠിപ്പിക്കേണ്ടത് നല്ല മനുഷ്യരാകാൻ - ഡോ. പിയൂഷ് നമ്പൂതിരിപ്പാട്

> **Lead Summary:** **നാദാപുരം: **ഉന്നത പ്രൊഫഷണലുകളെ സൃഷ്ടിക്കാനല്ല നല്ല മനുഷ്യനാകാനാണ് വിദ്യാഭ്യാസം നൽകേണ്ടത്, നല്ല മനുഷ്യരായാൽ നല്ല പ്രൊഫഷണലുകൾ ഉറപ്പായും ഉണ്ടാകുമെന്ന് കവിയും- സാഹിത്യകാരനും ജില്ലമെഡിക്കൽ ഓഫീസറുമായ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു.

## Article Content

**നാദാപുരം: **ഉന്നത പ്രൊഫഷണലുകളെ സൃഷ്ടിക്കാനല്ല നല്ല മനുഷ്യനാകാനാണ് വിദ്യാഭ്യാസം നൽകേണ്ടത്, നല്ല മനുഷ്യരായാൽ നല്ല പ്രൊഫഷണലുകൾ ഉറപ്പായും ഉണ്ടാകുമെന്ന് കവിയും- സാഹിത്യകാരനും ജില്ലമെഡിക്കൽ ഓഫീസറുമായ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു.

കല്ലാച്ചി പ്രൊവിഡൻസ് സ്കൂൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം നിഷാ മനോജ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.വി ബാലകൃഷണൻ, സ്കൂൾ ചെയർമാൻ എം.കെ വിനോദ്, പ്രധാന അധ്യാപിക സി ബീന ,അജിത, കൃഷ്ണ ദാസ്, ആമിന കുന്നോത്ത് ,എം ടി കെ മനോജ് എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൾ സി.പി ജിതേഷ് സ്വാഗതവും സ്കൂൾ ലീഡർ ശിവാനി ജെ നന്ദിയും പറഞ്ഞു. ഇരുനൂറിലധികം വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. തുടർന്ന് നൃത്ത -ലാസ്യ- ലയ -താളമായി പ്രൊവിഡൻസ് ഫെസ്റ്റ് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92499/providence-fest-the-new-generation-should-be-taught-to-be-good-people-dr-piyush-namboothiripad)