---
title: "കണ്ണീരോടെ നാദാപുരം; കക്കാടൻ കുഞ്ഞബ്ദുല്ല മാസ്റ്ററുടെ വിയോഗത്തിൽ അനുശോചന പ്രവാഹം"
english_title: "Nadapuram with tears; Condolences flow on the demise of Kakadan Kunjabdullah Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92522/nadapuram-with-tears-condolences-flow-on-the-demise-of-kakadan-kunjabdullah-master"
published_at: "2023-01-26T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d22e64d741c_kakkadan_anushochanam_pic.jpg"
keywords: []
---

# കണ്ണീരോടെ നാദാപുരം; കക്കാടൻ കുഞ്ഞബ്ദുല്ല മാസ്റ്ററുടെ വിയോഗത്തിൽ അനുശോചന പ്രവാഹം

> **Lead Summary:** **നാദാപുരം:** കക്കാടൻ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ വിയോഗത്തിൽ കണ്ണീരോടെ നാദാപുരം. പൗര പ്രമുഖനും, ജെ.എൻ.എം ഹൈസ്കൂൾ മുൻ പ്രിൻസിപ്പൽ, നാദാപുരം ടൗണിലെ കക്കാടൻ ട്രേഡേഴ്സ് ഉടമയും, യൂനിറ്റ് വൈസ് പ്രസിഡണ്ടുമായമായ കക്കാടൻ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം. ഇന്നലെ വൈകിട്ട് നാലുമണി മുതൽ നാദാപുരം ടൗണിൽ ആദരസൂചകമായി ഹർത്താൽ ആചരിച്ചു.

## Article Content

**നാദാപുരം:** കക്കാടൻ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ വിയോഗത്തിൽ കണ്ണീരോടെ നാദാപുരം. പൗര പ്രമുഖനും, ജെ.എൻ.എം ഹൈസ്കൂൾ മുൻ പ്രിൻസിപ്പൽ, നാദാപുരം ടൗണിലെ കക്കാടൻ ട്രേഡേഴ്സ് ഉടമയും, യൂനിറ്റ് വൈസ് പ്രസിഡണ്ടുമായമായ കക്കാടൻ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം. ഇന്നലെ വൈകിട്ട് നാലുമണി മുതൽ നാദാപുരം ടൗണിൽ ആദരസൂചകമായി ഹർത്താൽ ആചരിച്ചു.

മെർച്ചൻസ് അസോസിയേഷൻ നേതൃത്വത്തിലാണ് വ്യാപാരികൾ ആദരസൂചകമായി ഹർത്താൽ ആചരിച്ചത്. ഇന്ന് രാവിലെ നാദാപുരം ടൗണിൽ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വലിയാണ്ടി ഹമീദ്, അഡ്വ: സജീവൻ, സി എച്ച് ദിനേശൻ, ബംഗളത്ത് മുഹമ്മദ്, ഏരത്ത് നിസാർ മാസ്റ്റർ, ബാബു കെ ടി കെ, കെ.ജി ലത്തീഫ്, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കരയത്ത് ഹമീദ് ഹാജി, കുരുമ്പിയത്ത് കുഞ്ഞബ്ദുള്ള, ടിപി ഇബ്രാഹിം, സിദ്ദീഖ് കുപ്പേരി, ടി ബാബു അബ്ബാസ് കണേയ്ക്കൽ, ഹാരിസ് മാത്തോട്ടത്തിൽ, ചന്ദ്രൻ ഐശ്വര്യ, പ്രവീൺ പത്മ, റഹീം കോറോത്ത് സംസാരിച്ചു.

കടത്തനാടിന്റെ മഹിതമായ കച്ചവട പാരമ്പര്യമുള്ള പഴയകാല പട്ടണമാണ് നാദാപുരം. വടകര താലൂക്കിൽ തന്നെ മികച്ച പട്ടണമായി വളർന്നുവന്ന നാദാപുരത്തിന് വെള്ളവും വളവും നൽകിയത് കക്കാടൻ കുഞ്ഞബ്ദുള്ള മാഷിനെ പോലോത്ത ദീർഘവീക്ഷണവും, ധിഷണാശാലിയുമായ വ്യാപാരികളാണ്. അദ്ദേഹത്തെ പോലുള്ള ഒരാളുടെ വിയോഗം നാദാപുരത്തിന് മാത്രമല്ല സമൂഹത്തിന് തന്നെ കനത്ത നഷ്ടമാണ്.

സർവ്വകക്ഷി യോഗം ഒന്നടങ്കം അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഏരത്ത് ഇഖ്ബാൽ സ്വാഗതവും സയിദ് കൊറോത്ത് നന്ദിയും പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യ നിരവധി പേരാണ് യോഗത്തിൽ പങ്കെടുത്തത്. അനുശോചന യോഗത്തിൽ നാദാപുരത്തെ വ്യാപാരികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92522/nadapuram-with-tears-condolences-flow-on-the-demise-of-kakadan-kunjabdullah-master)