---
title: "അഭിമാന നിമിഷം; മലയോരത്തിന്റെ മനം കാത്ത് വിദ്യാർത്ഥികൾ"
english_title: "Proud moment; Students waiting for the heart of the mountain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92546/proud-moment-students-waiting-for-the-heart-of-the-mountain"
published_at: "2023-01-26T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d244ff9ae48_mens.jpg"
keywords: []
---

# അഭിമാന നിമിഷം; മലയോരത്തിന്റെ മനം കാത്ത് വിദ്യാർത്ഥികൾ

> **Lead Summary:** **വാണിമേൽ: **അഞ്ചു പേരുടെ ജീവൻ രക്ഷിച്ച വാണിമേലിലെ വിദ്യാർഥികൾക്ക് രാഷ്ട്രപതി അവാർഡ്. പുഴയിൽ മുങ്ങിത്താഴുകയായിരുന്ന അഞ്ച് പേരുടെ ജീവൻ രക്ഷപ്പെടുത്തിയ വിദ്യാർത്ഥികൾക്കാണ് രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

## Article Content

**വാണിമേൽ: **അഞ്ചു പേരുടെ ജീവൻ രക്ഷിച്ച വാണിമേലിലെ വിദ്യാർഥികൾക്ക് രാഷ്ട്രപതി അവാർഡ്. പുഴയിൽ മുങ്ങിത്താഴുകയായിരുന്ന അഞ്ച് പേരുടെ ജീവൻ രക്ഷപ്പെടുത്തിയ വിദ്യാർത്ഥികൾക്കാണ് രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

വാണിമേൽ സിസി മുക്കിലെ വയലിൽ മൊയ്തുവിന്റെ മകൻ ഷാമിൽ, പടിക്കലക്കണ്ടി അമ്മദിന്റെ മകൻ മുഹൈമിൻ എന്നീ വിദ്യാർത്ഥികൾക്കാണ് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് ലഭിച്ചത്. 2020 നവംബർ 22ന് വാണിമേൽ പുഴയിൽ മുങ്ങിത്താഴുകയായിരുന്ന അഞ്ചുപേരുടെ ജീവനുകൾ അതിസാഹസികമായി സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

പുഴയിലേക്ക് എടുത്തുചാടിയായിരുന്നു രക്ഷപ്പെടുത്തിയത്. വെള്ളിയോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫജാസ് കോ ഫുട്ബോൾ ഗ്രൂപ്പിന്റെ കോച്ചിംഗ് കഴിഞ്ഞ് കൈകാലുകൾ കഴുകാൻ പുഴുയോരത്ത് എത്തിയതായിരുന്നു ഇവർ.

വെള്ളിയോട് ജി എച്ച് എസ് എസ് പരിസരത്തുള്ള പുഴയിൽ വേണ്ടി എത്തിയ കണ്ണു കുളം കൂട്ടാക്കിച്ചാലിൽ സുരേന്ദ്രന്റെ മകൾ ബിൻസി (22), ബാംഗ്ലൂരിൽ നിന്നും എത്തിയ സുരേന്ദ്രന്റെ സഹോദരി സജിത (36) ആഷ്ലി(23), അഥുൻ (15) സിഥുൻ (13) എന്നിവർ പുഴയിലെ ചുഴിയിൽ അകപ്പെട്ട് മുങ്ങിത്താഴുന്ന ദൃശ്യമാണ് ഈ വിദ്യാർത്ഥികൾ കണ്ടത്. മറ്റൊന്നും ആലോചിക്കാതെ ഉടൻതന്നെ പുഴയിലേക്ക് എടുത്തുചാടി അഞ്ചു പേരെയും കരിക്കെത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് നാടിൻറെ അഭിനന്ദന പ്രവാഹമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92546/proud-moment-students-waiting-for-the-heart-of-the-mountain)