---
title: "അഞ്ചാം പനി; ആദ്യം പകർന്നത് കക്കം വെള്ളിയിലെ കുട്ടിക്ക്"
english_title: "fifth fever; The first was poured for the child of Kakkam Velli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92585/fifth-fever-the-first-was-poured-for-the-child-of-kakkam-velli"
published_at: "2023-01-26T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d27bd2287b9_fever_.jpg"
keywords: []
---

# അഞ്ചാം പനി; ആദ്യം പകർന്നത് കക്കം വെള്ളിയിലെ കുട്ടിക്ക്

> **Lead Summary:** **നാദാപുരം:** നാദാപുരത്ത് ആദ്യം അഞ്ചാംപനി ബാധിച്ചത് കക്കംവെള്ളിയിലെ കുട്ടിക്ക്. കണ്ണൂർ ജില്ലയിലെ കല്യാണത്തിൽ പങ്കെടുത്ത കുട്ടിക്കാണ് രോഗം ബാധിച്ചതെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികൾ അറിയിച്ചു. നാദാപുരം മേഖലയിലെ അഞ്ചാംപനി വിലയിരുത്താൻ എത്തിയപ്പോഴാണ് പ്രതിനിധി സംഘം ഇക്കാര്യം അറിയിച്ചത്.

## Article Content

**നാദാപുരം:** നാദാപുരത്ത് ആദ്യം അഞ്ചാംപനി ബാധിച്ചത് കക്കംവെള്ളിയിലെ കുട്ടിക്ക്. കണ്ണൂർ ജില്ലയിലെ കല്യാണത്തിൽ പങ്കെടുത്ത കുട്ടിക്കാണ് രോഗം ബാധിച്ചതെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികൾ അറിയിച്ചു. നാദാപുരം മേഖലയിലെ അഞ്ചാംപനി വിലയിരുത്താൻ എത്തിയപ്പോഴാണ് പ്രതിനിധി സംഘം ഇക്കാര്യം അറിയിച്ചത്.

അഞ്ചാംപനി തടയാൻ സ്വീകരിച്ച നടപടി, പരിശോധന, പടർന്ന സാഹചര്യം എന്നിവ സംഘം വിലയിരുത്തി. നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിൽ നിന്നും വിവരം ശേഖരിച്ചു. രോഗം പടരുന്നത് തടയുന്നതിനായി ആരോഗ്യ വിഭാഗം സ്വീകരിച്ച പ്രവർത്തനങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.

ദക്ഷിണേന്ത്യൻ ചുമതലയുള്ള ഡോ: സന്തോഷ് രാജഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ഡോ: ആശാരാഘവൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് എം. ജമീല, ശിശുരോഗ വിദഗ്ധൻ എൻ. കെ ഹാരിസ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92585/fifth-fever-the-first-was-poured-for-the-child-of-kakkam-velli)