---
title: "കനാൽ ശുചീകരണം; പതിനായിരങ്ങൾ അണി നിരന്നു"
english_title: "canal cleaning; Tens of thousands lined up"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92670/canal-cleaning-tens-of-thousands-lined-up"
published_at: "2023-01-27T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d35eb1dfa38_kanal_2.jpg"
keywords: []
---

# കനാൽ ശുചീകരണം; പതിനായിരങ്ങൾ അണി നിരന്നു

> **Lead Summary:** **നാദാപുരം : **കേരള കർഷകസംഘം നേതൃത്വത്തിൽ ആയിര കണക്കിന് ബഹുജനങ്ങളെ അണിനിരത്തി നടത്തിയ കനാൽ ശുചീകരണം വേറിട്ട പ്രവർത്തനമായി മാറി. നാളിതുവരെ ഒരു സംഘടനയും നടത്താത്ത സാമൂഹ്യ പ്രവർത്തനം ഏറ്റെടുത്ത് ബഹുജനങ്ങളും അണിനിരന്നു.

## Article Content

**നാദാപുരം : **കേരള കർഷകസംഘം നേതൃത്വത്തിൽ ആയിര കണക്കിന് ബഹുജനങ്ങളെ അണിനിരത്തി നടത്തിയ കനാൽ ശുചീകരണം വേറിട്ട പ്രവർത്തനമായി മാറി. നാളിതുവരെ ഒരു സംഘടനയും നടത്താത്ത സാമൂഹ്യ പ്രവർത്തനം ഏറ്റെടുത്ത് ബഹുജനങ്ങളും അണിനിരന്നു.

വർഷങ്ങളായി കാടുമുടിക്കിടന്ന കുറ്റ്യാടി ഇറിഗേഷൻ കനാൽ ആണ് കർഷക സംഘം നേതൃത്വത്തിൽ ജില്ലയിൽ ആകെ അമ്പതിനായിരം സാമൂഹ്യ പ്രവർത്തകർ അണി നിരന്ന് ശുചീകരിച്ചത്. കാടുമുടിക്കിടന്ന് സ്വാഭാവിക ഒഴുക്ക് നഷ്ട പ്പെട്ട നിലയിലായിരുന്നു കനാൽ. കനാൽ ശുചീകരണത്തിനായി ബഹുജനങ്ങളെ അണിനിരത്താൻ മാസങ്ങളായി കർഷക സംഘo നേതൃത്വത്തിൽ ക്യാമ്പയിൻ പ്രവർത്തനം നടത്തി വരികയായിരുന്നു.

കനാൽ കടന്നുപോകുന്ന വിവിധ പ്രദേശങ്ങളിൽ ജനപ്രതിനിധികൾ, കർഷകസംഘം നേതാക്കൾ എന്നിവർ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു. കുമ്മൻ കോട് ഹെൽത്ത് സെന്ററിന് സമീപം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയും, കൂടതാൻകണ്ടി സുരേഷ് മാസ്റ്റർ, പി കെ ശിവദാസൻ എന്നിവരും

മറ്റ് പ്രദേശങ്ങളിൽ പി കെ രവീന്ദ്രൻ, എം എം അശോകൻ,വി കുഞ്ഞിക്കണ്ണൻ എന്നിവരും ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിലെ തൊഴിലാളികളോടൊപ്പം ഗ്രാമീണ തൊഴിലുറപ്പ്തൊഴിലാളികളും അണിനിരന്ന് പരിപാടി ചരിത്ര സംഭവമാക്കി തീർത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92670/canal-cleaning-tens-of-thousands-lined-up)