പോരാളിയുടെ അന്ത്യയാത്ര; ദേശാഭിമാനി നെഞ്ചിൽ ഏറ്റുവാങ്ങി പോരാളിയുടെ മടക്കം

പോരാളിയുടെ അന്ത്യയാത്ര; ദേശാഭിമാനി നെഞ്ചിൽ ഏറ്റുവാങ്ങി പോരാളിയുടെ മടക്കം
Oct 3, 2021 11:20 AM | By Kavya N

വളയം: നിസ്വവർഗത്തിൻ്റെ ശബ്ദമായ ദേശാഭിമാനിയെ ഹൃദയതാളം പോലെ സ്നേഹിച്ചു വളർത്തിയ പോരാളിയുടെ അന്ത്യയാത്രയും വീരോചിതമായി. വളയത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ജനസാരഥിയുമായ കെ.ഗംഗാധരൻ മാസ്റ്റർ അന്ത്യയാത്രയായതും ദേശാഭിമാനി ദിനപത്രം നെഞ്ചിലേറ്റി കൊണ്ട്.


ഇന്ന് പുലർച്ചെ അന്തരിച്ച ഗംഗാധരൻ മാസ്റ്ററുടെ സംസ്കാരം അല്പസമയം മുമ്പ് വളയം കണ്ടോത്തെ വീട്ടുവളപ്പിൽ നടന്നു. സി.പിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ, ഏരിയാ സെക്രട്ടി പി.പി ചാത്തു, ലോക്കൽ സെക്രട്ടറി എം. ദിവാകരൻ ,ബ്രാഞ്ച് സെക്രട്ടറി എം.സി അശോകൻ എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.

ദേശാഭിമാനിക്ക് വേണ്ടി സർക്കുലേഷൻ മാനേജർ പി.പി. ഷൈജു, പുഷ്പചക്രം സമർപ്പിച്ചു. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ്,നാദാപുരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എ.മോഹൻദാസ് ,പ്രസിഡൻറ് കെ.പി കുമാരൻ മാസ്റ്റർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

കേരളാ കർഷക സംഘം നാദാപുരം ഏരിയാ മുൻ വൈസ് പ്രസിഡൻ്റായിരുന്നു. സി. പി. ഐ.എം ചെക്കോറ്റ ബ്രാഞ്ച് അംഗമാണ്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ വളയം കണ്ടോത്തെ വീട്ടിലാണ് അന്ത്യം. ദേശാഭിമാനി പത്രത്തെ നെഞ്ചേറ്റിയ അദ്ദേഹം നാല് പതിറ്റാണ്ട് കാലമായി പത്ര ഏജൻ്റും പ്രചാരകനുമാണ് .


വളയം മേഖലയിൽ കർഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കെട്ടിപടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച അദ്ദേഹം സി.പി.ഐ.എം അവിഭക്ത വളയം ലോക്കൽ കമ്മറ്റി അംഗമായിരുന്നു. വളയം ഹൈസ്ക്കൂൾ ,അവിഭക്ത വണ്ണാർ കണ്ടി ബ്രാഞ്ചുകളുടെ സെക്രട്ടറിയായും കർഷക സംഘം വളയം പഞ്ചായത്ത് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.


ചെക്യാട് വേവം ,കല്ലുനിര ഡിവിഷനുകളിൽ നിന്ന് ഒരു പതിറ്റാണ്ടോളം തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ചെക്യാട് വേവം എൽ.പി സ്ക്കൂളിൽ പ്രധാന അധ്യാപകനായാണ് വിരമിച്ചതാണ്. എ.കെ ജി പങ്കെടുത്ത വളയം മിച്ചഭൂമി സമരത്തിൻ്റെ മുൻനിര പോരാളിയായിരുന്നു. കേരളാ പെൻഷനേഴ്സ് യൂനിയൻ അംഗമാണ്.

Fighter's funeral; Deshabhimani took over the chest and returned the fighter

Next TV

Related Stories
Top Stories










GCC News