---
title: "ടെക് ഫെസ്റ്റ്; നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ടെക്ക് ഫെസ്റ്റ് 31 വരെ"
english_title: "Tech Fest; Tech Fest at Nadapuram College of Applied Science till 31st"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92711/tech-fest-tech-fest-at-nadapuram-college-of-applied-science-till-31st"
published_at: "2023-01-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d37983ae443_tharang_pic.jpg"
keywords: []
---

# ടെക് ഫെസ്റ്റ്; നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ടെക്ക് ഫെസ്റ്റ് 31 വരെ

> **Lead Summary:** **നാദാപുരം: **നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിച്ച ടെക്ക് ഫെസ്റ്റ് 31 ന് സമാപിക്കും. ഐ എച്ച്ആർഡി സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റ് ആയ tharng 2023 ന്റെ ഭാഗമായാണ് നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ കമ്പ്യൂട്ടർ ഡിപ്പാർട്മെൻറ് കോളേജ് തല ടെക് ഫെസ്റ്റ് excelencia 2023 സംഘടിപ്പിച്ചത് .

## Article Content

**നാദാപുരം: **നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിച്ച ടെക്ക് ഫെസ്റ്റ് 31 ന് സമാപിക്കും. ഐ എച്ച്ആർഡി സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റ് ആയ tharng 2023 ന്റെ ഭാഗമായാണ് നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ കമ്പ്യൂട്ടർ ഡിപ്പാർട്മെൻറ് കോളേജ് തല ടെക് ഫെസ്റ്റ് excelencia 2023 സംഘടിപ്പിച്ചത് .

ടെക്നിക്കൽ ഫെസ്റ്റിൽ സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾ പ്രതിപാദിക്കുന്ന സെമിനാറുകൾ, വിവിധ ടെക്നിക്കൽ മത്സരങ്ങൾ , ക്വിസ് എന്നിവ നടക്കുകയാണ്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി നിർവഹിച്ചു. കോളേജിനായി പുതുതായി നിർമിച്ച വെബ്സൈറ്റ് നാദാപുരം ഗ്രാമ പഞ്ചായത് മെമ്പർ എ ദിലീപ്കുമാർ പ്രകാശനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഷീജ എ കെ അധ്യക്ഷയായി. ഷിൻസി, അശ്വന്ത് , അനഘ ബിജേഷ് പി, രമേശ് ബാബു സി, കോളേജ് യൂനിയൻ ചെയർമാൻ അക്ഷയ്കുമാർ എന്നിവർ സംസാരിച്ചു. മികച്ച പരീക്ഷാവിജയം നേടിയ വിദ്യാർത്ഥികളെയും വെബ്സൈറ്റ് ഡിസൈൻ ചെയ്ത അധ്യാപകൻ വിനുപ്രസാദിനെയും ചടങ്ങിൽ ആദരിച്ചു. ജിതിൻ എസ് സ്വാഗതവും പ്രോഗ്രാം കൺവീനർ നിവേദ് എ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92711/tech-fest-tech-fest-at-nadapuram-college-of-applied-science-till-31st)