തല ചായ്ക്കാനൊരിടം; സ്നേഹക്കൂടിന്റെ താക്കോൽദാനം നാളെ

തല ചായ്ക്കാനൊരിടം; സ്നേഹക്കൂടിന്റെ താക്കോൽദാനം നാളെ
Jan 27, 2023 01:05 PM | By Kavya N

നാദാപുരം: 'മനസ്സ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ, മാനവഹൃത്തിൻ ചില്ലയിലെല്ലാം മാമ്പുകൾ വിടരട്ടെ' എന്ന എൻഎസ്എസ് ഗീതം അന്വർത്ഥമാക്കി നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇരട്ടകളായ വിദ്യാർത്ഥികൾക്ക് തലചായക്കാനൊരിടം നൽകി മാതൃകയായി നാദാപുരം ടി.ഐ.എം. എൻ എസ് എസ് യൂണിറ്റ്.

നാദാപുരം പ്രദേശത്തെ പൊന്നോമനകളായ ഈ ഇരട്ടകൾക്ക് വേണ്ടി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. നാദാപുരത്തെ പ്രമുഖ എഞ്ചിനീയറിങ് കമ്പനിയായ ഗ്രാൻഡ് മാർട്ട് ആണ് വീട് നിർമ്മിച്ചത്. പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ, നൗഷത്ത് ടീച്ചർ, വിസി ഇക്ബാൽ, മുഹമ്മദ് ബംഗളത്ത്, ടി.ഐ.എം അധ്യാപകർ, സ്റ്റാഫ്, മാനേജ്മെൻറ് എല്ലാവരും മികച്ച രീതിയിൽ ഇടപെടുകയും ഇതിനു വേണ്ട എല്ലാ സൗകര്യങ്ങൾ നൽകി വരികയും ചെയ്തു. പൂർണ്ണമായും എൻഎസ്എസ് യൂണിറ്റാണ് വീടിന്റെ ചെലവ് വഹിച്ചത്.

ഫർണിച്ചർ ഉൾപ്പെടെയുള്ള വീടിന്റെ അവസാന വട്ട മിനുക്ക് പണികളും ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കി. സ്നേഹക്കൂടിന്റെ നിർമ്മാണ കമ്മിറ്റി ചെയർമാനും, വാർഡ് മെമ്പറുമായ അബ്ബാസ് കണേക്കലിന്റെ ഭഗീര പ്രയത്നം കൂടി ഈ വീട് സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ട്.

ടി.ഐ. എം ഗേൾസ് പ്രിൻസിപ്പലും സ്നേഹക്കൂടിന്റെ കൺവീനറുമായ ഗഫൂർ മാസ്റ്ററും തുടക്കം മുതൽ വീടിന്റെ നിർമ്മാണ കാര്യത്തിൽ തികഞ്ഞ ആത്മാർത്ഥതയാണ് പുലർത്തിയത്. നാളെ വീടിന്റെ താക്കോൽദാനം നടക്കുമ്പോൾ തങ്ങളുടെ പ്രയത്നത്താൽ ഒരു അനാഥ വിദ്യാർത്ഥികൾക്ക് വീട് ലഭിച്ചു എന്നത് ഇവരെ വളരെയധികം സന്തോഷിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ ഈ മാതൃക എല്ലാവരും പ്രവർത്തികമാക്കേണ്ടതാണെന്ന് അബ്ബാസ് കണേയ്ക്കലും ഗഫൂർ മാസ്റ്ററും പറഞ്ഞു. വീടിന്റെ നിർമ്മാണത്തിലും മറ്റുകാര്യങ്ങൾ സംവിധാനിക്കുന്നതിലും ഉജ്ജ്വലമായ പങ്കുവഹിച്ചതിലൂടെ നാദാപുരത്തിന്റെ സ്നേഹ സന്ദേശമാണ് മറ്റുള്ളവരിലേക്കും കൂടി പ്രാവർത്തികമാക്കിയത്. ഒരാൾ പോലും നാദാപുരത്ത് അനാഥമായി ഉണ്ടാവരുത്, എല്ലാവരെയും ചേർത്തുപിടിച്ച് അവരുടെ സന്തോഷത്തിൽ കൂടി പങ്കാളികളാകുകയെന്ന നാദാപുരം സ്നേഹം എന്നും മാതൃക തന്നെയാണ്.

ചെറു പ്രായത്തിലെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ വേദന അത് പരിഹരിക്കാൻ പറ്റുന്നതല്ല. പക്ഷേ ആ വേദന ദീർഘനാൾ ബാധിക്കാത്ത രീതിയിൽ പരിഹരിക്കുക എന്നുള്ളത് സമൂഹത്തിൻറെ ഉത്തരവാദിത്തമാണ്. രക്ഷിതാക്കളുടെ കടമയാണ് ഇവിടെ നാദാപുരം നിർവഹിച്ചത്. \

ആ കടമയും ഉത്തരവാദിത്വവും നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് നിർവഹിച്ചിരിക്കുകയാണ് ടി ഐ എം ഗേൾസ് എൻഎസ്എസ് യൂണിറ്റും. വീട് നിർമ്മാണത്തിന്റെ തുടക്കം മുതൽ വെള്ളവും വളവും നൽകി പ്രാവർത്തികമാക്കി അവസാനവട്ട പണികളും വളരെ ഊർജ്ജത്തോടെയാണ് എൻഎസ്എസ് ചെയ്തത്.

ഇതൊരു സന്ദേശമാണ്, പ്രത്യേകിച്ച് നാദാപുരത്ത് മാത്രമുള്ള ഈ ഒരു നന്മ മറ്റു പ്രദേശങ്ങളിൽ കൂടി വ്യാപിക്കട്ടെ എന്നാണ് നാദാപുരത്തുകാർക്ക് പറയുവാനുള്ളത്. ഭൂമിയിൽ ജനിച്ച ഏതൊരു കുട്ടിയുടെയും സ്വപ്നമാണ് തല ചായ്ക്കാൻ ഒരു വീട്.ടി.ഐ.എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹ ഭവനം നാളെ ഉച്ചയ്ക്കാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഉച്ചയ്ക്ക് 2 :30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്നേഹവീടിന്റെ താക്കോൽദാന കർമ്മം നിർവ്വഹിക്കും. നാദാപുരം എംഎൽഎ ഇ. കെ വിജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി, വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ, കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ, മത, രാഷ്ട്രീയ സാമൂഹിക, രംഗത്തെ, പ്രമുഖർ പങ്കെടുക്കും.

A place to lay the head; Snehakoot key giving tomorrow

Next TV

Related Stories
#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

Apr 24, 2024 06:19 PM

#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയ തലശ്ശേരിയിലെ കലാശകൊട്ടിലായിരുന്നു ടീച്ചറുടെ...

Read More >>
 #ShafiParambil  | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം

Apr 24, 2024 04:49 PM

#ShafiParambil | ജയം ഉറപ്പ്; നാടിളക്കി ഷാഫിയുടെ കൊട്ടിക്കലാശ പ്രയാണം

വടകര പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊട്ടിക്കലാശം ദിവസമായ ഇന്ന് രാവിലെ നാദാപുരം നിയോജക മണ്ഡലത്തിലാണ് പര്യടനം...

Read More >>
#electioncampaign | ആവേശം വാനോളം; തെരഞ്ഞെടുപ്പ് ഉത്സവമാക്കി യുവത്വം

Apr 24, 2024 04:28 PM

#electioncampaign | ആവേശം വാനോളം; തെരഞ്ഞെടുപ്പ് ഉത്സവമാക്കി യുവത്വം

ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:17 AM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 24, 2024 10:22 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

Apr 23, 2024 09:52 PM

#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള പരിപാടികള്‍, അഭിപ്രായ സര്‍വേ, എക്സിറ്റ് പോള്‍ തുടങ്ങിയവ പാടില്ല. പെരുമാറ്റച്ചട്ടം...

Read More >>
Top Stories










GCC News