---
title: "തെങ്ങ് വീണു; ഇയ്യങ്കോട് വാഹനഗതാഗതം തടസ്സപ്പെട്ടു"
english_title: "The coconut fell; Vehicular traffic was disrupted in Iyankod"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92757/the-coconut-fell-vehicular-traffic-was-disrupted-in-iyankod"
published_at: "2023-01-27T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d39ed56a596_coconut_pic.jpg"
keywords: []
---

# തെങ്ങ് വീണു; ഇയ്യങ്കോട് വാഹനഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** ** നാദാപുരം:** നാദാപുരം ഇയ്യങ്കോട് തെങ്ങ് പൊരിഞ്ഞു വീണു. നാദാപുരം ഇയ്യങ്കോട് റോഡിലാണ് സംഭവം. ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം കരുണന്റെ തട്ടുകടക്ക് മുന്നിലായിരുന്നു തെങ്ങ് വീണത്.

## Article Content

** നാദാപുരം:** നാദാപുരം ഇയ്യങ്കോട് തെങ്ങ് പൊരിഞ്ഞു വീണു. നാദാപുരം ഇയ്യങ്കോട് റോഡിലാണ് സംഭവം. ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം കരുണന്റെ തട്ടുകടക്ക് മുന്നിലായിരുന്നു തെങ്ങ് വീണത്.

ആ സമയത്ത് വാഹനങ്ങളോ യാത്രക്കാരോ സഞ്ചരിക്കാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തെങ്ങ് മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92757/the-coconut-fell-vehicular-traffic-was-disrupted-in-iyankod)