---
title: "പാലം ഉദ്ഘാടനം; ആഘോഷമാക്കി നാദാപുരം"
english_title: "Inauguration of the bridge; Celebrate Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92779/inauguration-of-the-bridge-celebrate-nadapuram"
published_at: "2023-01-27T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3abff4b771_paalam_pic.jpg"
keywords: []
---

# പാലം ഉദ്ഘാടനം; ആഘോഷമാക്കി നാദാപുരം

> **Lead Summary:** **നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിലെ കണ്ണംമ്പള്ളി താഴെ പാലം നാടിന് സമർപ്പിച്ചു. ഇ കെ വിജയൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. പാലത്തിന്റെ ഉദ്ഘാടനം നാദാപുരം എംഎൽഎ ഇ കെ വിജയൻ നിർവഹിച്ചു.

## Article Content

**നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിലെ കണ്ണംമ്പള്ളി താഴെ പാലം നാടിന് സമർപ്പിച്ചു. ഇ കെ വിജയൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. പാലത്തിന്റെ ഉദ്ഘാടനം നാദാപുരം എംഎൽഎ ഇ കെ വിജയൻ നിർവഹിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വനജ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. ലീന, പി പി ബാലകൃഷ്ണൻ, വാർഡ് കൺവീനർ ചന്ദ്രൻ സംസാരിച്ചു. പാലം സമർപ്പണത്തിന് സാക്ഷിയാകാൻ നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92779/inauguration-of-the-bridge-celebrate-nadapuram)