---
title: "വൃത്തിഹീനം കിണർ; സ്ഥാപനത്തിനെതിരെ നടപടി"
english_title: "A dirty well; Action against the institution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92801/a-dirty-well-action-against-the-institution"
published_at: "2023-01-27T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3d33227afa_kinar_pic.jpg"
keywords: []
---

# വൃത്തിഹീനം കിണർ; സ്ഥാപനത്തിനെതിരെ നടപടി

> **Lead Summary:** **നാദാപുരം: **വൃത്തിഹീനമായ കിണർ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി നാദാപുരം പഞ്ചായത്ത്. നാദാപുരം- തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ചിക്കീസ് കഫ്റ്റേരിയ എന്ന സ്ഥാപനത്തിലേക്ക് മലിനമായ കിണർ വെള്ളം ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തി.

## Article Content

**നാദാപുരം: **വൃത്തിഹീനമായ കിണർ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി നാദാപുരം പഞ്ചായത്ത്. നാദാപുരം- തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ചിക്കീസ് കഫ്റ്റേരിയ എന്ന സ്ഥാപനത്തിലേക്ക് മലിനമായ കിണർ വെള്ളം ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തി.

പരിശോധനയിൽ മലിനമായ കിണറിൽ നിന്നും സ്ഥാപനത്തിലെ വാട്ടർ ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ കണ്ടെത്തുകയായിരുന്നു. കണക്ഷൻ അധികൃതർ മുറിച്ചു മാറ്റി. കൂടാതെ സ്ഥാപനത്തിലേക്കുള്ള വാട്ടർ കണക്ഷൻ കെട്ടിടത്തിൽ തന്നെയുള്ള മറ്റൊരു കിണറിലേക്ക് മാറ്റിസ്ഥാപിക്കാൻ ഉത്തരവിട്ടു.

അതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനാൽ സ്ഥാപനത്തിൽ നിന്നും 3000 / രൂപ പിഴ ഈടാക്കി. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടിഷാഹുൽഹമീദ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു കെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92801/a-dirty-well-action-against-the-institution)