---
title: "പ്രതിഷേധം; സംയുക്ത സമരസമിതി നാളെ എ.ഇ.ഒ ഓഫിസ് മാർച്ച് നടത്തും"
english_title: "protest; The joint strike committee will hold AEO office march tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92804/protest-the-joint-strike-committee-will-hold-aeo-office-march-tomorrow"
published_at: "2023-01-27T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3d491653a3_protest_pic.jpg"
keywords: []
---

# പ്രതിഷേധം; സംയുക്ത സമരസമിതി നാളെ എ.ഇ.ഒ ഓഫിസ് മാർച്ച് നടത്തും

> **Lead Summary:** **നാദാപുരം: **നാദാപുരം എ.ഇ.ഒയുടെ അധ്യാപക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ നാളെ രാവിലെ 10 മണിക്ക് കല്ലാച്ചി എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തും. അനാവശ്യ കാരണങ്ങൾ ഉന്നയിച്ച് അധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

## Article Content

**നാദാപുരം: **നാദാപുരം എ.ഇ.ഒയുടെ അധ്യാപക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ നാളെ രാവിലെ 10 മണിക്ക് കല്ലാച്ചി എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തും. അനാവശ്യ കാരണങ്ങൾ ഉന്നയിച്ച് അധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

ഭിന്നശേഷി പരിധിയിൽ പെടാത്ത അധ്യാപകരുടെ ഉൾപ്പെടെ നിയമന അംഗീകാരങ്ങൾ വൈകിപ്പിക്കൽ, ദിവസ വേതനവും പ്രസവ അവധിയും നിഷേധിക്കൽ, എച്ച്.എം പ്രമോഷൻ തടയൽ, പരാതിയുമായെത്തുന്നവരോട് ധിക്കാരമായി പെരുമാറുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സംയുക്ത സമര സമിതി ഉന്നയിക്കുന്നത്.

എ.ഇ.ഒ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ എം.എ ലത്തീഫ്, പി രഞ്ജിത്ത് കുമാർ, മണ്ടോടി ബഷീർ, പി പ്രകാശൻ, കിഴക്കയിൽ നൗഫൽ, കെ.വി കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92804/protest-the-joint-strike-committee-will-hold-aeo-office-march-tomorrow)