---
title: "നിഷേധിച്ച് ലീഗ്; പാർട്ടി വിട്ടത് മെമ്പർഷിപ്പ് ഇല്ലാത്തവർ"
english_title: "Denial League; Those without membership left the party"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92848/denial-league-those-without-membership-left-the-party"
published_at: "2023-01-27T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d400058b714_LEAGUE_.jpg"
keywords: []
---

# നിഷേധിച്ച് ലീഗ്; പാർട്ടി വിട്ടത് മെമ്പർഷിപ്പ് ഇല്ലാത്തവർ

> **Lead Summary:** **വില്യാപ്പള്ളി:** മുസ്ലിംലീഗിൽ നിന്നും 16 പേർ രാജിവെച്ചന്ന വാർത്ത നിഷേധിച്ച് മുസ്ലിം ലീഗ്. ഇതിൽ 16 പേർ പോയി എന്ന വാർത്ത തന്നെ തെറ്റാണ്. 8 പേർ മാത്രമാണ് പോയത്. 16 പേർ പോയെങ്കിൽ അവരുടെ ലിസ്റ്റ് സിപിഐഎം പുറത്തു വിടണം. ഇക്കാര്യത്തിൽ സിപിഐഎം അംഗസംഖ്യ പെരിപ്പിച്ചു കാണിച്ചാണ്.

## Article Content

**വില്യാപ്പള്ളി:** മുസ്ലിംലീഗിൽ നിന്നും 16 പേർ രാജിവെച്ചന്ന വാർത്ത നിഷേധിച്ച് മുസ്ലിം ലീഗ്. ഇതിൽ 16 പേർ പോയി എന്ന വാർത്ത തന്നെ തെറ്റാണ്. 8 പേർ മാത്രമാണ് പോയത്. 16 പേർ പോയെങ്കിൽ അവരുടെ ലിസ്റ്റ് സിപിഐഎം പുറത്തു വിടണം. ഇക്കാര്യത്തിൽ സിപിഐഎം അംഗസംഖ്യ പെരിപ്പിച്ചു കാണിച്ചാണ്.

ഇതിൽ ഒരു വനിത ഒഴികെ ആർക്കും മുസ്ലിം ലീഗ് പാർട്ടി മെമ്പർഷിപ്പില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉൾപ്പെടെ ഇവരിൽ പലരും എസ്ഡിപിഐ പോലോത്ത സംഘടനകൾ വഴി എൽഡിഎഫുമായി സഹകരിച്ചവരായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഇവർ സിപിഎമ്മിൽ പോയതിൽ യാതൊരു അത്ഭുതവുമില്ല. പ്രത്യക്ഷത്തിൽ മുസ്ലിം ലീഗ് അനുഭാവികളാണെന്ന് പറയുമ്പോഴും പരോക്ഷമായി ഇടതുപക്ഷത്തെ സഹായിക്കുന്ന ഇവരുടെ നിലപാട് കാപട്യമാണ്.

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ കഴിഞ്ഞ നവംബർ മാസം മുതൽ തുടങ്ങിയിരുന്നു. പക്ഷേ, ഇതിൽ ഒരു വനിത ഒഴികെ ആരും പാർട്ടി മെമ്പർഷിപ്പ് വാങ്ങുകയോ പുതുക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ 16 പേർ മുസ്ലിം ലീഗിൽ നിന്നും രാജി വെച്ചു എന്ന വാർത്ത തള്ളുകയാണ്. കുറേപേർ മുസ്ലിം ലീഗിൽ നിന്നും രാജിവച്ചു എന്ന വാർത്ത സൃഷ്ടിച്ച് മുസ്ലിംലീഗിൽ അങ്കലാപ്പ് സൃഷ്ടിക്കാനുള്ള സിപിഐഎമ്മിന്റെ വ്യാമോഹം മാത്രമാണ്. മുസ്ലിം ലീഗ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് നേതാവും, നാലാം വാർഡ് തിരുമന മെമ്പറുമായ ഷറഫുദ്ദീൻ.കെ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92848/denial-league-those-without-membership-left-the-party)