---
title: "ശുചിത്വ വിദ്യാലയം; തൂണേരി ബ്ലോക്കിൽ തുടക്കമായി"
english_title: "School of Hygiene; Started in Thuneri block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92914/school-of-hygiene-started-in-thuneri-block"
published_at: "2023-01-28T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4aff76eb52_thooneri_pic.jpg"
keywords: []
---

# ശുചിത്വ വിദ്യാലയം; തൂണേരി ബ്ലോക്കിൽ തുടക്കമായി

> **Lead Summary:** **നാദാപുരം: **തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എൻ്റെ വിദ്യാലയം പദ്ധതിക്ക് തുടക്കം. 'എന്റെ വിദ്യാലയം വീട് നാട് 'എന്ന പേരിൽ ശുചിത്വ വിദ്യാലയ മാതൃകാ പദ്ധതി തുറുമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. നാദാപുരം എം എൽ എ ഇ കെ വിജയൻ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എൻ്റെ വിദ്യാലയം പദ്ധതിക്ക് തുടക്കം. 'എന്റെ വിദ്യാലയം വീട് നാട് 'എന്ന പേരിൽ ശുചിത്വ വിദ്യാലയ മാതൃകാ പദ്ധതി തുറുമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. നാദാപുരം എം എൽ എ ഇ കെ വിജയൻ അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രവർത്തകൻ മണലിൽ മോഹനൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ: വി കെ ജ്യോതിലക്ഷ്മി, പി സുരയ്യ ടീച്ചർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു പുതിയോട്ടിൽ, കെ.കെ ഇന്ദിര, രവീന്ദ്രൻ കപ്പള്ളി, എ.ഇ.ഒ.വിനയരാജ്, ബി.പി.ഒ ആലക്കൽ നാസർ, കെ രാജൻ, കെ കെ കുഞ്ഞിരാമൻ, എ കെ ഹരിദാസൻ സംസാരിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വിദ്യാലയങ്ങളിൽ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കാനായി മൂന്നു വർഷക്കാലം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

ഇതിൽ തൂണേരി ബ്ലോക്കിലെ 97 വിദ്യാലയങ്ങൾ പങ്കാളികളാകും. വിദ്യാലയങ്ങൾക്ക് മാലിന്യ സംസ്കരണ ശുചിത്വ പ്രവർത്തനങ്ങൾക്ക് സഹായമാകുന്ന ഉപകരണങ്ങളും സാമഗ്രികളും അടങ്ങുന്ന കിറ്റ്,ടോയ്ലറ്റ്, ഡൈനിങ് ഹാൾ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ബോധവൽക്കരണ ഗാനം, രക്ഷിതാക്കൾക്കുള്ള അവബോധനം, വിദ്യാലയങ്ങളുടെ ശുചിത്വ നിലവാരം നിർണയിക്കൽ, മികച്ച നിലവാരമുള്ള വിദ്യാലയങ്ങൾക്ക് അവാർഡ് നൽകൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ സ്വാഗതവും, കെ ശ്രീജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92914/school-of-hygiene-started-in-thuneri-block)