---
title: "കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും നടത്തി"
english_title: "KB Smart; Disbursement of loans and meetings of clients were conducted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92938/kb-smart-disbursement-of-loans-and-meetings-of-clients-were-conducted"
published_at: "2023-01-28T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c5672c858_kerala_bank_pic.jpg"
keywords: []
---

# കെബി സ്മാർട്ട്; വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും നടത്തി

> **Lead Summary:** > **കക്കട്ട് : **സംസ്ഥാന സർക്കാരിൻ്റെ "ഒരു വർഷം ഒരു ലക്ഷം തൊഴിൽ സംരംഭം" പദ്ധതിയുടെ ഭാഗമായി കേരള ബാങ്ക് ആവിഷ്കരിച്ച "കെബി സ്മാർട്ട് - എം എസ് എം ഇ "വായ്പാ വിതരണവും കേരള ബാങ്ക് കക്കട്ട് ബ്രാഞ്ചിലെ ഇടപാടുകാരുടെ സംഗമവും നടത്തി. പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി കെ.ബി സ്മാർട്ട് വായ്പാ വിതരണം നിർവഹിച്ചു.

## Article Content

> **കക്കട്ട് : **സംസ്ഥാന സർക്കാരിൻ്റെ "ഒരു വർഷം ഒരു ലക്ഷം തൊഴിൽ സംരംഭം" പദ്ധതിയുടെ ഭാഗമായി കേരള ബാങ്ക് ആവിഷ്കരിച്ച "കെബി സ്മാർട്ട് - എം എസ് എം ഇ "വായ്പാ വിതരണവും കേരള ബാങ്ക് കക്കട്ട് ബ്രാഞ്ചിലെ ഇടപാടുകാരുടെ സംഗമവും നടത്തി. പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി കെ.ബി സ്മാർട്ട് വായ്പാ വിതരണം നിർവഹിച്ചു.

കേരള ബാങ്ക് ഡയറക്റ്റർ ഇ രമേശ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ വിദ്യാഭ്യാസ വായ്പയും,കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ് വിവിധ സുവിധ പ്ലസ് വായ്പയും വിതരണം ചെയ്തു.

ഡെപ്യൂട്ടി ജനറൽ മാനേജർ ഐ കെ വിജയൻ ,കക്കട്ടിൽ റൂറൽ ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപള്ളി എന്നിവർ സംസാരിച്ചു. സീനിയർ മാനേജർ ഐ പി ബിനു,പി. ആർ ഒ സഹദ്.സി എഫ് എൽ സി കൗൺസിലർ പ്രീത ജി എന്നിവർ ക്ലാസ്സ് എടുത്തു.ചടങ്ങിൽ ഏരിയ മാനേജർ വൈ എം രാജൻ സ്വാഗതവും ,ബ്രാഞ്ച് മാനേജർ വിപി രാഗിഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92938/kb-smart-disbursement-of-loans-and-meetings-of-clients-were-conducted)