---
title: "നെല്ലോളി നാസർ; ഒരു നാദാപുരം അപാരത"
english_title: "Nelloli Nassar; A Nadapuram Aparata"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92979/nelloli-nassar-a-nadapuram-aparata"
published_at: "2023-01-28T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4e523ae966_nasar_nelloli_pic.jpg"
keywords: []
---

# നെല്ലോളി നാസർ; ഒരു നാദാപുരം അപാരത

> **Lead Summary:** **നാദാപുരം:** തുടക്കത്തിൽ ടാക്സി ഡ്രൈവറായി ജീവിതം ആരംഭിച്ച എന്നാൽ ഇന്ന് ഗൾഫ് നാടുകളിൽ 30 ഓളം സ്ഥാപനങ്ങളുടെ ഉടമയാണ് നാസർ നെല്ലോളി എന്ന നാദാപുരത്തുകാരൻ. പതിനാലായിരത്തോളം പേർക്ക് തൊഴിൽ ദാതാവായി മാറിയ ഒരു നാദാപുരം കാരന്റെ വിസ്മയകരമായ കഥ.

## Article Content

**നാദാപുരം:** തുടക്കത്തിൽ ടാക്സി ഡ്രൈവറായി ജീവിതം ആരംഭിച്ച എന്നാൽ ഇന്ന് ഗൾഫ് നാടുകളിൽ 30 ഓളം സ്ഥാപനങ്ങളുടെ ഉടമയാണ് നാസർ നെല്ലോളി എന്ന നാദാപുരത്തുകാരൻ. പതിനാലായിരത്തോളം പേർക്ക് തൊഴിൽ ദാതാവായി മാറിയ ഒരു നാദാപുരം കാരന്റെ വിസ്മയകരമായ കഥ.

അക്കാദമിക വിദ്യാഭ്യാസത്തേക്കാൾ പ്രായോഗിക ജ്ഞാനവും കഠിനാധനവും വഴി ഏത് ഉയരങ്ങളും കീഴടക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നാസർ. ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി ഒരു ചായ വിൽപ്പനക്കാരൻ ആയിരുന്നു. നെല്ലോളി നാസറും ചായ വിൽപ്പനക്കാരൻ ആയിരുന്നു. ചായ വിറ്റും സൽക്കരിച്ചും കോടീശ്വരനായ നെല്ലോളി നാസറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ട് ബർഗർ ഗൾഫ് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം ഇടം കൂടിയാണ്.

കേവലം 800 ദിർഹത്തിന് പ്രവാസം തുടങ്ങിയ നാസർ ഇന്ന് ലോകത്ത് കാണാത്ത രാജ്യങ്ങൾ അപൂർവമാണ്. 'ഒരു നാദാപുരത്തുകാരന്റെ ലോകസഞ്ചാരങ്ങൾ' എന്ന പുസ്തകം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ഈ പുസ്തകം ഒരു സംരംഭകരായി മാറാൻ ആഗ്രഹിക്കുന്നവർക്കും സഞ്ചാരം ഇഷ്ടപ്പെടുന്നവർക്കും വളരെ ഉപകാരപ്രദമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92979/nelloli-nassar-a-nadapuram-aparata)