---
title: "ബ്രോഷർ പ്രകാശനം;വാണിമേൽ ദാറുൽ ഹുദാ പൂർവ്വ വിദ്യാർത്ഥികളുടെ അക്ഷരോപഹാരം "
english_title: "Brochure release; Darul Huda alumni gift letter on Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/930/brochure-release-darul-huda-alumni-gift-letter-on-vanimel"
published_at: "2021-10-03T11:31:00+05:30"
category: "Vanimel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159477c939b2_broshure.jpg"
keywords: []
---

# ബ്രോഷർ പ്രകാശനം;വാണിമേൽ ദാറുൽ ഹുദാ പൂർവ്വ വിദ്യാർത്ഥികളുടെ അക്ഷരോപഹാരം 

> **Lead Summary:** **വാണിമേൽ: **വാണിമേൽ ദാറുൽ ഹുദാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സോവനീറിൻ്റെ ബ്രോഷർ പ്രകാശനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

## Article Content

**വാണിമേൽ: **വാണിമേൽ ദാറുൽ ഹുദാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സോവനീറിൻ്റെ ബ്രോഷർ പ്രകാശനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

വ്യവസായ പ്രമുഖരായ ടി സി അഹമദ്, കെ.കെ കുഞ്ഞബ്ദുല്ല കരിയാട് എന്നിവർ ഏറ്റുവാങ്ങി. പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ ടി.പി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

ടി സി അഹമദ്, കെ.കെ കുഞ്ഞബ്ദുല്ല, എം.എ വാണിമേൽ, കെ.കെ.സുബൈദ, സി.കെ ഖാസിം, എം.കെ കുഞ്ഞബ്ദുല്ല, അബ്ദുൽ അസീസ് പാറന്നൂർ, എൻ എം ഖാസിം, എം.പി.കെ അഹമദ് കുട്ടി, എ.കെ. സൂപ്പി, ഇ സി കുഞ്ഞമ്മദ്, വി എം ഖാലിദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/930/brochure-release-darul-huda-alumni-gift-letter-on-vanimel)