---
title: "മുസ്ലിം ലീഗ് സമ്മേളനം തുടരുന്നു ;വൈകിട്ട് വിദ്യാർഥി യുവജന സംഗമം"
english_title: "Muslim League conference continues; evening student youth meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93007/muslim-league-conference-continues-evening-student-youth-meeting"
published_at: "2023-01-28T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4f86916be7_muslim_legue_1.jpg"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനം തുടരുന്നു ;വൈകിട്ട് വിദ്യാർഥി യുവജന സംഗമം

> **Lead Summary:** **നാദാപുരം: **സാമൂഹിക നീതിക്ക് സംഘബോധത്തിന്റെ കരുത്ത് എന്ന പ്രമേയത്തെ ആസ്പദമാക്കി മുസ്ലിം ലീഗ് സമ്മേളനംതുടരുന്നു . മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനമാണ് രണ്ടുദിവസമായി തുടർന്നു വരുന്നത്. ജനുവരി 26ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പതാക ഉയർത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തിന് പുറമേ വർത്തമാനകാല ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും, പ്രവാസികളെ കുറിച്ചും വിശദമായ ചർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്നത്.

## Article Content

**നാദാപുരം: **സാമൂഹിക നീതിക്ക് സംഘബോധത്തിന്റെ കരുത്ത് എന്ന പ്രമേയത്തെ ആസ്പദമാക്കി മുസ്ലിം ലീഗ് സമ്മേളനംതുടരുന്നു . മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനമാണ് രണ്ടുദിവസമായി തുടർന്നു വരുന്നത്. ജനുവരി 26ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പതാക ഉയർത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തിന് പുറമേ വർത്തമാനകാല ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും, പ്രവാസികളെ കുറിച്ചും വിശദമായ ചർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്നത്.

എഴുത്തുകാരൻ കെ പി രാമനുണ്ണി, മുസ്ലിംലീഗ് രാജ്യസഭ എംപി പി.വി അബ്ദുൽ വഹാബ് ഉൾപ്പെടെയുള്ളവർ ഇന്നലെ പങ്കെടുത്തു. ഇന്ന് രാവിലെ 10 മണിക്ക് വനിതാ സംഗമത്തോടെയാണ് തുടക്കം കുറിച്ചത്. വനിതാ ലീഗ് സംസ്ഥാന നേതാവ് അഡ്വ: നൂർബിനാ റഷീദ് ഉദ്ഘാടനം ചെയ്തു. ആയിഷ ബാനു മുഖ്യപ്രഭാഷണം നടത്തി. സി.വി.എം നജ്മ, എ. ആമിന ടീച്ചർ, പി ഷാഹിന സംസാരിച്ചു. സുരയ്യ ടീച്ചർ സ്വാഗതവും സുഹറ പുതിയാറക്കൽ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 30ന് വിദ്യാർത്ഥി യുവജന സംഗമമാണ് നടക്കുന്നത്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിദ്യാർത്ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്യുന്നത്. വി.വി. മുഹമ്മദലി അധ്യക്ഷത വഹിക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ടി.ടി ഇസ്മായിൽ, അഹമ്മദ് സാജു, കെ ടി അബ്ദുറഹ്മാൻ, കെ പി മുഹമ്മദ് പേരോട്, ഹാരിസ് കൊത്തിക്കുടി, വി.അബ്ദുൽ ജലീൽ, മുഹമ്മദ് പേരോട്, ഇ. കെ സിദ്ദീഖ് തങ്ങൾ, ഷാഫി തറമ്മൽ സംസാരിക്കും.

ഇ.ഹാരിസ് സ്വാഗതവും മുഹ്സിൻ വളപ്പിൽ നന്ദിയും പറയും. നാളെയാണ് ഡോ:ശശി തരൂർ പങ്കെടുക്കുന്നത്. സമ്മേളനത്തിനോട് അനുബന്ധിച്ച് തോരണങ്ങളും അലങ്കാരങ്ങളുമായി നാദാപുരം പച്ച പുതപ്പിച്ചിരിക്കുകയാണ്. റോഡിൽ നിന്നും സമ്മേളനം നഗരിയിലേക്കുള്ള പ്രവേശന കവാടം മുഴുവൻ ഹരിത വെളിച്ചത്താൽ വർണ്ണാഭമായി. ജനുവരി 30നാണ് സമ്മേളനം സമാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93007/muslim-league-conference-continues-evening-student-youth-meeting)