---
title: "വിഷമാണ് ലഹരി; നാദാപുരത്ത് ബാല പാർലമെൻറ്"
english_title: "Poison is intoxication; Child Parliament in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93022/poison-is-intoxication-child-parliament-in-nadapuram"
published_at: "2023-01-28T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d50690b7364_bala_parliment_pic.jpg"
keywords: []
---

# വിഷമാണ് ലഹരി; നാദാപുരത്ത് ബാല പാർലമെൻറ്

> **Lead Summary:** **നാദാപുരം:** മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യ ഫലങ്ങൾ വിവരിച്ച് കുട്ടികൾ നാദാപുരത്ത് ബാലപാർലമെന്റ് നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിലാണ് കുട്ടികൾ ബാലസഭ സംഘടിപ്പിച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. ഓരോ വാർഡിൽ നിന്നും രണ്ടു കുട്ടികളാണ് ബാലപാർലമെന്റിൽ പങ്കെടുത്തത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമായും മദ്യം, മയക്കുമരുന്ന് വിപത്ത്, പുതുതായി നാദാപുരത്ത് വന്ന അഞ്ചാം പനി, വാക്സിൻ എടുക്കാത്ത കാര്യങ്ങൾ, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ , എന്നിവ ബാലപാർലമെന്റ് ചർച്ച ചെയ്തു.

## Article Content

**നാദാപുരം:** മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യ ഫലങ്ങൾ വിവരിച്ച് കുട്ടികൾ നാദാപുരത്ത് ബാലപാർലമെന്റ് നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിലാണ് കുട്ടികൾ ബാലസഭ സംഘടിപ്പിച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. ഓരോ വാർഡിൽ നിന്നും രണ്ടു കുട്ടികളാണ് ബാലപാർലമെന്റിൽ പങ്കെടുത്തത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമായും മദ്യം, മയക്കുമരുന്ന് വിപത്ത്, പുതുതായി നാദാപുരത്ത് വന്ന അഞ്ചാം പനി, വാക്സിൻ എടുക്കാത്ത കാര്യങ്ങൾ, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ , എന്നിവ ബാലപാർലമെന്റ് ചർച്ച ചെയ്തു.

ബാലപാർലമെന്റ്  പരിപാടി വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പാർലമെന്റ് നടപടിക്രമങ്ങളും, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ പാർലമെന്റ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. കുടുംബശ്രീ ചെയർപേഴ്സൺ പി പി റീജ സ്വാഗതവും, സിഡിഎസ് അക്കൗണ്ടന്റ് കെ സിനിഷ നന്ദിയും പറഞ്ഞു.ബാലസഭ ഉപസമിതി കൺവീനർ ജീത്ത സംസാരിച്ചു. 

ബാലപാർലമെന്റിൽ വച്ച് ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെ കുറിച്ചും നിയമനിർമ്മാണ പ്രക്രിയകളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ബാലപാർലിമെന്റിൽ സ്പീക്കറായി പത്തൊമ്പതാം വാർഡിലെ എം എൻ ഫാമിസ് എന്ന കുട്ടിയും പ്രധാനമന്ത്രിയായി പതിനാലാം വാർഡിലെ എം കെ ഋതുവർണ്ണ എന്ന കുട്ടിയും പ്രതിപക്ഷ നേതാവായി ഏഴാം വാർഡിലെ എസ് ദേവനന്ദ് എന്ന കുട്ടിയെയും തെരഞ്ഞെടുത്തു. മറ്റു മന്ത്രിമാരായ സി ടി കെ സാന്ദ്ര, അലൻസാഗ്, നാസില ഷെറിൻ, നയന ചന്ദ്രൻ, ആര്യമനോജ് എന്നീ കുട്ടികളും ബാലപാർലമെന്റിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93022/poison-is-intoxication-child-parliament-in-nadapuram)