---
title: "ജനദ്രോഹ നടപടികൾ; ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മാർച്ച് നടത്തി"
english_title: "Anti-Semitism Proceedings; Upazila Education Office conducted a march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93029/anti-semitism-proceedings-upazila-education-office-conducted-a-march"
published_at: "2023-01-28T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d50a963e18c_dharnna_2.jpg"
keywords: []
---

# ജനദ്രോഹ നടപടികൾ; ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** **നാദാപുരം: **സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അധ്യാപകർ. ഉപജില്ലയിലെ സ്കൂളുകളിലെ അധ്യാപകരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത അധ്യാപകസമിതിയുടെ നേതൃത്വത്തിൽ നാദാപുരം ഉപജില്ല ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**നാദാപുരം: **സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അധ്യാപകർ. ഉപജില്ലയിലെ സ്കൂളുകളിലെ അധ്യാപകരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത അധ്യാപകസമിതിയുടെ നേതൃത്വത്തിൽ നാദാപുരം ഉപജില്ല ഓഫീസിലേക്ക് മാർച്ച് നടത്തി.

ധർണ്ണ കെ പി എസ് ടി എ ജില്ല സെക്രട്ടറി ടി.കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ട നിയമന അംഗീകാരങ്ങൾ നിഷേധിക്കുന്നു, ഭിന്ന ശേഷി പരിധിയിൽപ്പെടാത്ത അധ്യാപകർക്ക് വർഷങ്ങളായി അംഗീകാരം തടയപ്പെടുന്നു, ഹയർ ഓഫീസർമാർ അനുവദിച്ച ആനുകൂല്യങ്ങൾ നൽകാതെ പിടിച്ചു വെക്കുന്നു, ലഭിച്ചു കൊണ്ടിരിക്കുന്ന ശബളം അകാരണമായി തടഞ്ഞുവെക്കുന്നു എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

രാവിലെ പത്തര മണിക്ക് കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് എ ഇ ഒ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണയിൽ കെ.പി.എസ് ടി.എ ഉപജില്ല പ്രസിഡൻ്റ് ഇ.പ്രകാശൻ അധ്യക്ഷത വഹിച്ചു.  കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി .

കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ പി.രഞ്ജിത്ത് കുമാർ, കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ മണ്ടോടി ബഷീർ, സി കെ അബു ,എൻ കെ അബ്ദുസലിം ,കെ കെ മുഹമ്മദലി ,വി സജീവൻ ,സി ടി ഹാരിസ് ,വി എം വിജേഷ് ,പി കെ ഖാലിദ് ,ഖുൽസീന ബീവി ,കെ കെ നൗഫൽ ,കെ വി കുഞ്ഞമ്മദ് സംസാരിച്ചു. പ്രതിഷേധ പരിപാടിയിലും മാർച്ചിലും നിരവധി അധ്യാപകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93029/anti-semitism-proceedings-upazila-education-office-conducted-a-march)