---
title: "തസ്കര വീരൻ; വീട്ടമ്മയുടെ സ്വർണവള കളവു പോയി"
english_title: "Trade Hero; The housewife's gold bangle was stolen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93203/trade-hero-the-housewifes-gold-bangle-was-stolen"
published_at: "2023-01-29T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d662421d7ff_theft_pic.jpg"
keywords: []
---

# തസ്കര വീരൻ; വീട്ടമ്മയുടെ സ്വർണവള കളവു പോയി

> **Lead Summary:** **ചെക്യാട്:** താനക്കോട്ടൂർ താടിക്കാരൻ ക്ഷേത്ര പരിസരത്തെ വീട്ടിൽ മോഷണം. വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് വയോധികയുടെ സ്വർണാഭരണം കവർന്നത്. ക്ഷേത്ര പരിസരത്തെ കിണറുള്ള പറമ്പത്ത് പാറുവിന്റെ സ്വർണ വളയാണ് അർദ്ധരാത്രിയിൽ കവർന്നത്.

## Article Content

**ചെക്യാട്:** താനക്കോട്ടൂർ താടിക്കാരൻ ക്ഷേത്ര പരിസരത്തെ വീട്ടിൽ മോഷണം. വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് വയോധികയുടെ സ്വർണാഭരണം കവർന്നത്. ക്ഷേത്ര പരിസരത്തെ കിണറുള്ള പറമ്പത്ത് പാറുവിന്റെ സ്വർണ വളയാണ് അർദ്ധരാത്രിയിൽ കവർന്നത്.

വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മകനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കയ്യിൽനിന്നു സ്വർണാഭരണം കവരുകയായിരുന്നു. തന്നെ ആരോ ചതിച്ചതാണെന്ന് മനസ്സിലാക്കിയ വയോധിക മകനെയും ഭർത്താവിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു.

തുടർന്ന് രാത്രി തന്നെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മകൻ രവി വളയം പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93203/trade-hero-the-housewifes-gold-bangle-was-stolen)