---
title: "മുസ്ലിം ലീഗ് സമ്മേളനം; നാദാപുരത്ത് ഗതാഗത നിയന്ത്രണത്തിന് തുടക്കമായി"
english_title: "Muslim League conference; Traffic control has started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93205/muslim-league-conference-traffic-control-has-started-in-nadapuram"
published_at: "2023-01-29T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6600c15d27_muslim_legue_pic.jpg"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനം; നാദാപുരത്ത് ഗതാഗത നിയന്ത്രണത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം: **നാദാപുരം നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് ഇന്ന് വൈകിട്ട് 3.30 മുതൽ തുടക്കമായി.മുസ്ലിംലീഗ് നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും, പൊതുയോഗവും നടക്കുന്നതിനാലാണ് വൈകീട്ട് മൂന്നുമണിക്ക് ശേഷം നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

## Article Content

**നാദാപുരം: **നാദാപുരം നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് ഇന്ന് വൈകിട്ട് 3.30 മുതൽ തുടക്കമായി.മുസ്ലിംലീഗ് നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും, പൊതുയോഗവും നടക്കുന്നതിനാലാണ് വൈകീട്ട് മൂന്നുമണിക്ക് ശേഷം നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

വടകര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുറമേരി കുനിങ്ങാട് വഴി ചേലക്കാട്ടേക്കും, കുറ്റ്യാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ തണ്ണീർപ്പന്തൽ റോഡ് വഴി വടകരക്കും പോകേണ്ടതാണ്. വളയം വാണിമേൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വാണിയൂർ കുമ്മങ്കോട് റോഡ് വഴി വടകരക്ക് പോകേണ്ടതാണ്.

തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നാദാപുരം ശാദുലി റോഡിലൂടെ കുമ്മങ്കോട്, ചേലക്കാട് വഴി കുറ്റ്യാടിക്ക് പോകേണ്ടതാണെന്നും പോലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93205/muslim-league-conference-traffic-control-has-started-in-nadapuram)