---
title: "പ്രകാശനം ചെയ്തു; ശ്രീനി എടച്ചേരിയുടെ രണ്ടാമത്തെ കവിത  അവസാനത്തെ ബോഗിയിൽ  പ്രകാശനം ചെയ്തു."
english_title: "released; Srini Edachery's second poem was released in the last bogi."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93208/released-srini-edacherys-second-poem-was-released-in-the-last-bogi"
published_at: "2023-01-29T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7565edc59a_kavi_pic.jpg"
keywords: []
---

# പ്രകാശനം ചെയ്തു; ശ്രീനി എടച്ചേരിയുടെ രണ്ടാമത്തെ കവിത  അവസാനത്തെ ബോഗിയിൽ  പ്രകാശനം ചെയ്തു.

> **Lead Summary:** > **എടച്ചേരി:** ശ്രീനി എടച്ചേരിയുടെ "അവസാനത്തെ ബോഗിയിൽ "എന്ന കവിത സമാഹാരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കവി സജീവൻ മൊകേരി അധ്യക്ഷത വഹിച്ചു.

## Article Content

> **എടച്ചേരി:** ശ്രീനി എടച്ചേരിയുടെ "അവസാനത്തെ ബോഗിയിൽ "എന്ന കവിത സമാഹാരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കവി സജീവൻ മൊകേരി അധ്യക്ഷത വഹിച്ചു.

ടി കെ രാജൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി .ഡോ: സോമൻ കടലൂർ പുസ്തകത്തെ പരിചയപ്പെടുത്തി.രാജേന്ദ്രൻ എടത്തും കര , രാജൻ ചെറുവാട്ട് , സീന കെ പി അനുപാട്യംസ്, എം.ടി ഗോപിനാഥ് ,രാധാകൃഷ്ണൻ എടച്ചേരി, കണ്ണോത്ത് കൃഷ്ണൻ ,കെ ഹരീന്ദ്രൻ ,ടി വി ഗോപാലൻമാസ്റ്റർ,കെ പി ദാമോദർ മാസ്റ്റർ ,സി സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഷീജ ടീച്ചർ ശ്രീനിയുടെ കവിതകൾ ആലപിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീനി എടച്ചേരി മറുപടി പറഞ്ഞു . കെ ടി കെപ്രേമചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു

****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93208/released-srini-edacherys-second-poem-was-released-in-the-last-bogi)