---
title: "എച്ച്.എം.എസ് നാദാപുരം; ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ജനതാ കൺസ്ട്ര്‌ഷൻ ജനറൽ വർക്കേർസ് യൂണിയൻ"
english_title: "HMS Nadapuram; Janata Construction General Workers Union wants to make welfare fund work more efficient"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93217/hms-nadapuram-janata-construction-general-workers-union-wants-to-make-welfare-fund-work-more-efficient"
published_at: "2023-01-29T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6797e33763_union_pic.jpg"
keywords: []
---

# എച്ച്.എം.എസ് നാദാപുരം; ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ജനതാ കൺസ്ട്ര്‌ഷൻ ജനറൽ വർക്കേർസ് യൂണിയൻ

> **Lead Summary:** **നാദാപുരം :** കേരളത്തിലെ ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കി പെൻഷനും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജനതാ കൺസ്ട്ര്‌ഷൻ ജനറൽ വർക്കേർസ് യൂണിയൻ എച്ച്.എം.എസ് നാദാപുരം മണ്ഡലം കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :** കേരളത്തിലെ ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കി പെൻഷനും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജനതാ കൺസ്ട്ര്‌ഷൻ ജനറൽ വർക്കേർസ് യൂണിയൻ എച്ച്.എം.എസ് നാദാപുരം മണ്ഡലം കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

പ്രസിഡണ്ട് പി.എം നാണുവിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ യൂനിയൻ ജില്ലാ സെക്രട്ടറി ആർ.എം ഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.നാരായണൻ , വത്സരാജ് മണലാട്ട് , ശ്രീജ പാല പറമ്പത്ത്, മടാക്കൽ ബാബുരാജ്, ഗംഗാധരൻ പാച്ചാക്കര , കെ.ഭാസ്കരൻ , വി.കെ പവിത്രൻ, കെ.സി. വിനയകുമാർ, ടി.പ്രകാശൻ ,വള്ളിൽ പവിത്രൻ, പി.കെ അശോകൻ , ടി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഫെബ്രുവരി 7,8 തീയ്യതികളിൽ ബാലുശ്ശേരി നടക്കുന്ന ജില്ലാ സമ്മേളനവും 11,12 തീയ്യതികളിൽ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാൻ പ്രതിനിധി സമ്മേളനം തീരുമാനിച്ചു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93217/hms-nadapuram-janata-construction-general-workers-union-wants-to-make-welfare-fund-work-more-efficient)