---
title: "യൂഫോറിയ 2023 ; ജാഗ്രതയോടെയുള്ള ഇടപെടലുകൾ വിജയങ്ങൾ തീർക്കും - എ കെ രഞ്ജിത്ത്"
english_title: "Euphoria 2023 ; Cautious intervention will yield success - AK Ranjith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93220/euphoria-2023-cautious-intervention-will-yield-success-ak-ranjith"
published_at: "2023-01-29T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d67c91a9576_ranjith_pic.jpg"
keywords: []
---

# യൂഫോറിയ 2023 ; ജാഗ്രതയോടെയുള്ള ഇടപെടലുകൾ വിജയങ്ങൾ തീർക്കും - എ കെ രഞ്ജിത്ത്

> **Lead Summary:** **വട്ടോളി: **പഠന രംഗത്തും പാഠ്യേതര രംഗത്തുമുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകൾ പ്രതിഭകളെ തീർക്കുമെന്നും സാമൂഹിക പ്രതിബന്ധതയും മാനവികതയും അതിനൊപ്പം ചേർത്തു നിർത്തണമെന്നും കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് . വട്ടോളി ഹൈടെക്ക് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷ പരിപാടി യൂഫോറിയ 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വട്ടോളി: **പഠന രംഗത്തും പാഠ്യേതര രംഗത്തുമുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകൾ പ്രതിഭകളെ തീർക്കുമെന്നും സാമൂഹിക പ്രതിബന്ധതയും മാനവികതയും അതിനൊപ്പം ചേർത്തു നിർത്തണമെന്നും കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് . വട്ടോളി ഹൈടെക്ക് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷ പരിപാടി യൂഫോറിയ 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പ്ലസ് ടുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും സബ് ജില്ലാതല മത്സര വിജയികളേയും അനുമോദിച്ചു.എൻ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ ബൈജു മുഖ്യ പ്രഭാഷണം നടത്തി . കെ ജയേഷ് ,എ അജേഷ് കുമാർ, പി പി സുനൈദ് ,പി നസീറ , വി.പി സിദ്ധിക്ക് ,ദേവനന്ദ എന്നിവർ സംസാരിച്ചു .വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93220/euphoria-2023-cautious-intervention-will-yield-success-ak-ranjith)