---
title: "മുസ്ലിം ലീഗ് സമ്മേളനം; റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ"
english_title: "Muslim League conference; Thousands attended the rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93233/muslim-league-conference-thousands-attended-the-rally"
published_at: "2023-01-29T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6859c4e027_m_l_1.jpg"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനം; റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ

> **Lead Summary:** **നാദാപുരം: '**സാമൂഹിക നീതിക്ക് സംഘബോധത്തിന്റെ കരുത്ത്' എന്ന പ്രമേയത്തെ ആസ്പദമാക്കി മുസ്ലിം ലീഗ് സമ്മേളനം തുടരുന്നു.

## Article Content

**നാദാപുരം: '**സാമൂഹിക നീതിക്ക് സംഘബോധത്തിന്റെ കരുത്ത്' എന്ന പ്രമേയത്തെ ആസ്പദമാക്കി മുസ്ലിം ലീഗ് സമ്മേളനം തുടരുന്നു.

വൈകിട്ട് നാലുമണിക്ക് കല്ലാച്ചി ചീറോത്ത് മുക്കിൽ നിന്ന് ആരംഭിച്ച റാലിക്ക്  മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗളത്ത്, അഹമ്മദ് പുന്നക്കൽ, സി.വി.എം വാണിമേൽ, എൻ.കെ.മൂസ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

റാലിയെ പച്ച പുതപ്പിച്ച വളണ്ടിയേഴ്സും, പ്രവർത്തകൻമാരും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ന് രാത്രി നടക്കുന്ന പൊതുസമ്മേളനത്തിൽ പികെ കുഞ്ഞാലിക്കുട്ടി, ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93233/muslim-league-conference-thousands-attended-the-rally)