---
title: "ബിജെപി മണ്ഡലം ജാഥ ;കെ കെ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ ഇന്ന്"
english_title: "BJP constituency march led by KK Ranjith in Edachery today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93340/bjp-constituency-march-led-by-kk-ranjith-in-edachery-today"
published_at: "2023-01-30T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d77421d0a42_b_j_p_pic.jpg"
keywords: []
---

# ബിജെപി മണ്ഡലം ജാഥ ;കെ കെ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ ഇന്ന്

> **Lead Summary:** **നാദാപുരം: ** ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റി' പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും, കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ മണ്ഡലം പ്രസിഡണ്ട് കെ കെ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു.

## Article Content

**നാദാപുരം: ** ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റി' പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും, കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ മണ്ഡലം പ്രസിഡണ്ട് കെ കെ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു.

പദയാത്ര എടച്ചേരിയിൽ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.  ജനതാ മുക്കിൽ നിന്നും ഇന്ന് ആരംഭിക്കുന്ന പദയാത്ര ഇരിങ്ങണ്ണുർ, തൂണേരി, ആവോലം, ചാലപ്പുറം, കക്കംവള്ളി, നാദാപുരം വഴി കല്ലാച്ചിയിൽ സമാപിക്കും.

സമാപന യോഗത്തിൽ സംസ്ഥ സമിതി അംഗം പി സത്യപ്രകാശ് മാസ്റ്റർസംസാരിക്കും. നാളെ ഉമ്മത്തൂരിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കുറുവന്തേരി, കല്ലുനിര, കുറ്റിക്കാട് വഴി 5 മണിക്ക് വളയത്ത് സമാപിക്കും. സമാപന പൊതുയോഗം എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93340/bjp-constituency-march-led-by-kk-ranjith-in-edachery-today)