---
title: "ചേലക്കാട് അപകടം; സംസ്ഥാനപാതയിൽ കാറും ബസ്സും കൂട്ടിയിടിച്ചു"
english_title: "Chelakad accident; A car and a bus collided on the state highway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93344/chelakad-accident-a-car-and-a-bus-collided-on-the-state-highway"
published_at: "2023-01-30T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d768f288dd0_accident_2.jpg"
keywords: []
---

# ചേലക്കാട് അപകടം; സംസ്ഥാനപാതയിൽ കാറും ബസ്സും കൂട്ടിയിടിച്ചു

> **Lead Summary:** **നാദാപുരം:** ചേലക്കാട് സംസ്ഥാനപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. കുറ്റ്യാടിയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സും കല്ലാച്ചി ഭാഗത്തുനിന്ന് വരികയായിരുന്നു കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

**നാദാപുരം:** ചേലക്കാട് സംസ്ഥാനപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. കുറ്റ്യാടിയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സും കല്ലാച്ചി ഭാഗത്തുനിന്ന് വരികയായിരുന്നു കാറുമാണ് കൂട്ടിയിടിച്ചത്.

ഭാഗ്യവശാൽ യാത്രക്കാർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട ഉടനെ ഓടിക്കൂടിയ നാട്ടുകാർ കാറിലുള്ളവരെ പുറത്തേക്കിറക്കി. ഉടൻ നാദാപുരം പോലീസിൽ വിവരം അറിയിക്കുകയും, പോലീസ് സ്ഥലത്തിത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93344/chelakad-accident-a-car-and-a-bus-collided-on-the-state-highway)