---
title: "റോഡ് ഉദ്ഘാടനം; വികസന വഴിയിൽ എട്ടാം വാർഡ്"
english_title: "Road Inauguration; 8th Ward on Development Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93375/road-inauguration-8th-ward-on-development-road"
published_at: "2023-01-30T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d77b6f59306_road_pic.jpg"
keywords: []
---

# റോഡ് ഉദ്ഘാടനം; വികസന വഴിയിൽ എട്ടാം വാർഡ്

> **Lead Summary:** **എടച്ചേരി: **എടച്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസനക്കുതിപ്പിലേക്ക്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പരിഷ്കരണ പ്രവർത്തി നടത്തിയ പുതുക്കുടി മുക്ക്- മഠത്തിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ നിർവഹിച്ചു.

## Article Content

**എടച്ചേരി: **എടച്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസനക്കുതിപ്പിലേക്ക്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പരിഷ്കരണ പ്രവർത്തി നടത്തിയ പുതുക്കുടി മുക്ക്- മഠത്തിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ നിർവഹിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ മുഖ്യ അതിഥിയായിരുന്നു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി മെമ്പർമാർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എം രാജൻ സ്വാഗതവും വികസന സമിതി കൺവീനർ ടി. പ്രദീപൻ നന്ദിയും പറഞ്ഞു. റോഡ് സമർപ്പണത്തിന് സാക്ഷിയാവാൻ നിരവധി നാട്ടുകാരുമെത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93375/road-inauguration-8th-ward-on-development-road)