---
title: "തുടങ്ങി പദയാത്ര; ചൂടിനെ വകവക്കാതെ ജനതാ മുക്കിൽ നിന്നും"
english_title: "Begin the walk; From the corner of Janata without turning the heat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93385/begin-the-walk-from-the-corner-of-janata-without-turning-the-heat"
published_at: "2023-01-30T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d786d2e220c_b_j_p_jadha_pic_.jpg"
keywords: []
---

# തുടങ്ങി പദയാത്ര; ചൂടിനെ വകവക്കാതെ ജനതാ മുക്കിൽ നിന്നും

> **Lead Summary:** **എടച്ചേരി: **ജ്വലിക്കുന്ന സൂര്യനെയും കത്തുന്ന ചൂടിനെയും വകവെക്കാതെ ബിജെപിയുടെ പദയാത്ര പ്രയാണമാരംഭിച്ചു. ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും, കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയക്കും എതിരെ ജനങ്ങളെ അണിനിരത്തുന്ന ജാഥ മണ്ഡലം പ്രസിഡണ്ട് കെ കെ രഞ്ജിത്താണ് നയിക്കുന്നത്.

## Article Content

**എടച്ചേരി: **ജ്വലിക്കുന്ന സൂര്യനെയും കത്തുന്ന ചൂടിനെയും വകവെക്കാതെ ബിജെപിയുടെ പദയാത്ര പ്രയാണമാരംഭിച്ചു. ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും, കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയക്കും എതിരെ ജനങ്ങളെ അണിനിരത്തുന്ന ജാഥ മണ്ഡലം പ്രസിഡണ്ട് കെ കെ രഞ്ജിത്താണ് നയിക്കുന്നത്.

ഇന്നലെ വൈകിട്ട് എടച്ചേരി ടൗണിൽ പദയാത്ര യുടെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ: വി കെ സജീവൻ നിർവഹിച്ചു. ഇന്ന് രാവിലെ എടച്ചേരിയിലെ ജനതാ മുക്കിൽ നിന്നും ആരംഭിച്ച പദ യാത്ര ഇരിങ്ങണ്ണുർ, തൂണേരി, ആവോലം, ചാലപ്പുറം, കക്കംവള്ളി, നാദാപുരം വഴി കല്ലാച്ചിയിലാണ് സമാപിക്കുക. ജാഥ കടന്നുപോകുന്ന ഓരോ പ്രദേശങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പദയാത്ര തുടങ്ങിയ ജനതാ മുക്ക്, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ പരിസരം, ഇരിങ്ങണ്ണൂർ ടൗണിൽ എല്ലാം പാദയാത്രയിലുള്ള ജന സ്വാധീനം ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ പദയാത്ര സമാപന യോഗത്തിൽ സംസ്ഥാന സമിതി അംഗം പി സത്യപ്രകാശ് മാസ്റ്റർ സംസാരിക്കും.

നാളെ ഉമ്മത്തൂരിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കുറുവന്തേരി, കല്ലുനിര, കുറ്റിക്കാട് വഴി 5 മണിക്ക് വളയത്ത് സമാപിക്കും. സമാപന പൊതുയോഗം എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93385/begin-the-walk-from-the-corner-of-janata-without-turning-the-heat)