---
title: "ഗാന്ധി അനുസ്മരണം; നാദാപുരവും മഹാത്മജിയുടെ സ്മരണയിൽ"
english_title: "Remembering Gandhi; Nadapuram also in memory of Mahatmaji"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93426/remembering-gandhi-nadapuram-also-in-memory-of-mahatmaji"
published_at: "2023-01-30T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7af8f72890_gandhi__1.jpg"
keywords: []
---

# ഗാന്ധി അനുസ്മരണം; നാദാപുരവും മഹാത്മജിയുടെ സ്മരണയിൽ

> **Lead Summary:** **നാദാപുരം**: അസഹിഷ്ണുതയുടെയും വർഗീയ വിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന ഈ കാലത്ത് മഹാത്മാവിന്റെ അനശ്വര സ്മരണ ഉയർത്തി രക്തസാക്ഷിത്വ ദിനം. ഇന്ത്യ ഇന്ന് ഗാന്ധിജിയുടെ 74-ാമത് രക്തസാക്ഷിത്വദിനം സമുചിതമായി ആചരിച്ചു.

## Article Content

**നാദാപുരം**: അസഹിഷ്ണുതയുടെയും വർഗീയ വിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന ഈ കാലത്ത് മഹാത്മാവിന്റെ അനശ്വര സ്മരണ ഉയർത്തി രക്തസാക്ഷിത്വ ദിനം. ഇന്ത്യ ഇന്ന് ഗാന്ധിജിയുടെ 74-ാമത് രക്തസാക്ഷിത്വദിനം സമുചിതമായി ആചരിച്ചു.

1948 ജനുവരി 30നാണ് നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു ഗാന്ധിജി അന്ത്യശ്വാസം വലിച്ചത്. രാഷ്ട്രപിതാവിന് ആദരവ് എന്നോളം രാജ്യം പകൽ 11 മണിക്ക് രണ്ടുമിനിറ്റ് മൗനം ആചരിച്ചു. നാദാപുരം നിയോജക മണ്ഡലത്തിലെ പെരുവങ്കര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായാണ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചത്.

രാവിലെ 9 മണിക്ക് മഹാത്മാഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. ശേഷം പതാക ഉയർത്തി. ഭാരത് ജോഡോ യാത്രാ സമാപനത്തിന് ഐക്യദാർഢ്യവും സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട്, പെരുവങ്കര കോൺഗ്രസ് കമ്മിറ്റി നേതാക്കന്മാർ, നിരവധി പ്രവർത്തകർ, നാട്ടുകാർ ഉൾപ്പെടെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93426/remembering-gandhi-nadapuram-also-in-memory-of-mahatmaji)