---
title: "സെമിനാർ നാളെ; സ്ത്രീ ശാക്തീകരണം പേരോടും"
english_title: "Seminar tomorrow; Women's empowerment too"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93433/seminar-tomorrow-womens-empowerment-too"
published_at: "2023-01-30T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7b4947daa5_school_p[ic.jpg"
keywords: []
---

# സെമിനാർ നാളെ; സ്ത്രീ ശാക്തീകരണം പേരോടും

> **Lead Summary:** **പേരോട്:** പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ നാളെ. ജേർണലിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ 'സ്ത്രീ ശാക്തീകരണം' ആണ് വിഷയം. നാളെ രാവിലെ 10 മണിക്ക് ഹയർസെക്കൻഡറി സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വടകര എംഎൽഎ കെ.കെ രമ നിർവഹിക്കും.

## Article Content

**പേരോട്:** പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ നാളെ. ജേർണലിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ 'സ്ത്രീ ശാക്തീകരണം' ആണ് വിഷയം. നാളെ രാവിലെ 10 മണിക്ക് ഹയർസെക്കൻഡറി സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വടകര എംഎൽഎ കെ.കെ രമ നിർവഹിക്കും.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശാഹിന, ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ,

നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട്, പ്രമുഖ കവിയത്രി സലീന പങ്കെടുക്കും. കാലികപ്രസക്തിയുള്ള ഈ ഒരു വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികളുമായും, അധ്യാപകരുമായുള്ള ചർച്ചയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93433/seminar-tomorrow-womens-empowerment-too)