---
title: "വീട്ടിലൊരു ലൈബ്രറി; വിദ്യാർത്ഥിയുടെ വീട്ടിൽ അക്ഷര പുരയൊരുക്കി സഹപാഠികളും സ്കൂളും"
english_title: "A library at home; Akshara Pura is prepared at the student's house by classmates and school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93442/a-library-at-home-akshara-pura-is-prepared-at-the-students-house-by-classmates-and-school"
published_at: "2023-01-30T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7bc0f5df1d_library_pic1.jpg"
keywords: []
---

# വീട്ടിലൊരു ലൈബ്രറി; വിദ്യാർത്ഥിയുടെ വീട്ടിൽ അക്ഷര പുരയൊരുക്കി സഹപാഠികളും സ്കൂളും

> **Lead Summary:** **പാറക്കടവ്: **വിദ്യാർത്ഥിയുടെ പിറന്നാൾ ആഘോഷം വേറിട്ട പരിപാടിയിലൂടെ അവിസ്മരണീയമാക്കി കുറുവന്തേരി യു.പി സ്ക്കൂൾ.

## Article Content

**പാറക്കടവ്: **വിദ്യാർത്ഥിയുടെ പിറന്നാൾ ആഘോഷം വേറിട്ട പരിപാടിയിലൂടെ അവിസ്മരണീയമാക്കി കുറുവന്തേരി യു.പി സ്ക്കൂൾ.

ആറാം ക്ലാസ് വിദ്യാർത്ഥി ശീബോധീൻ്റെ വിട ഫിദൽ വി മഹേഷിൻ്റെ പിറന്നാൽ ദിനത്തിൽ വീട്ടിൽ അക്ഷര പുരയൊരുക്കി സഹപാഠികളും അധ്യാപകരും പിടിഎയും .

നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ പദ്ധതി ഫിദലിൻ്റെ വീട്ടിൽ ഗായികയും സംഗീത അധ്യാപികയുമായ യു.കെ ഷീജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.ഷാനിഷ് കുമാർ അധ്യക്ഷനായി.

പ്രധാന അധ്യാപിക ജയലക്ഷ്മി പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.കെ അബ്ദുള്ള ,കെ .കെ ശ്രീജിത്, യു സുജാത, ഷമീന എന്നിവർ സംസാരിച്ചു. എസ്.വി മഹേഷ് സ്വാഗതവും ഫിദൽ വി മഹേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93442/a-library-at-home-akshara-pura-is-prepared-at-the-students-house-by-classmates-and-school)