---
title: "കൃഷിയിലേക്ക്; നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകൾ വെച്ചുപിടിപ്പിച്ചു"
english_title: "to agriculture; Planted vegetable seedlings in Naripatta Gram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93586/to-agriculture-lanted-vegetable-seedlings-in-naripatta-gram-panchayat-newpost"
published_at: "2023-01-31T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8bbb793382_krishi_pic.jpg"
keywords: []
---

# കൃഷിയിലേക്ക്; നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകൾ വെച്ചുപിടിപ്പിച്ചു

> **Lead Summary:** **കൈവേലി:** 'ഞങ്ങളും കൃഷിയിലേക്ക് പദ്ധതി' നരിപ്പറ്റ ഗ്രാമപഞ്ചായത്തിലും. പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വെച്ചുപിടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ ബീന ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സജിന അധ്യക്ഷത വഹിച്ചു.

## Article Content

**കൈവേലി:** 'ഞങ്ങളും കൃഷിയിലേക്ക് പദ്ധതി' നരിപ്പറ്റ ഗ്രാമപഞ്ചായത്തിലും. പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വെച്ചുപിടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ ബീന ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സജിന അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധയിനം പച്ചക്കറി തൈകൾ വെച്ചു പിടിപ്പിച്ചു. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക. സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യമാണ് പദ്ധതിക്ക്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ ഷീജ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. നാണു, ജനപ്രതിനിധികളായ ടി ശശി, മിനി, സജിത, ലിബിയ, ലേഖ, അജിത പഞ്ചായത്ത് പരിധിയിലുള്ള കർഷകർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93586/to-agriculture-lanted-vegetable-seedlings-in-naripatta-gram-panchayat-newpost)