---
title: "വിറകിനു തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം"
english_title: "The wood caught fire; A major disaster was avoided"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93594/the-wood-caught-fire-a-major-disaster-was-avoided"
published_at: "2023-01-31T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8c245b722f_fire_.jpg"
keywords: []
---

# വിറകിനു തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **നാദാപുരം:** പേരോട് ടൗൺ പരിസരത്ത് വീടിന് മുകളിൽ സൂക്ഷിച്ച വിറകുകൾക്ക് തീപിടിച്ചു. പേരോട് സ്വദേശി പരേതനായ ചെമ്പ്രം കണ്ടി സൂപ്പിയുടെ വീടിന് മുകളിൽ നിലയിലാണ് തീപിടുത്തമുണ്ടായത്.

## Article Content

**നാദാപുരം:** പേരോട് ടൗൺ പരിസരത്ത് വീടിന് മുകളിൽ സൂക്ഷിച്ച വിറകുകൾക്ക് തീപിടിച്ചു. പേരോട് സ്വദേശി പരേതനായ ചെമ്പ്രം കണ്ടി സൂപ്പിയുടെ വീടിന് മുകളിൽ നിലയിലാണ് തീപിടുത്തമുണ്ടായത്.

ഇവിടെ സൂക്ഷിച്ച ഉണങ്ങിയ വിറക് ശേഖരണത്തിനും തേങ്ങകൾക്കും തീ പിടിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ ജാഗ്രതയോടെ ഇടപെടുകയായിരുന്നു.ഉടൻ ഫയർഫോഴ്സ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി വീട്ടുകാർ ബന്ധുവിന്റെ വിവാഹ ചടങ്ങിനായി വീട് പൂട്ടി പുറത്തു പോയതായിരുന്നു.

നാട്ടുകാരെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായതോടെ ചേലക്കാട് നിന്ന് അസി: സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. നിരവധി വിറകുകളും തേങ്ങകളും കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93594/the-wood-caught-fire-a-major-disaster-was-avoided)