---
title: "ഗുരുതര വീഴ്ച; പെൺകുട്ടികൾ ബസ്സിൽ നിന്നും പുറത്തേക്ക് വീണു"
english_title: "serious fall; The girls fell out of the bus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93600/serious-fall-the-girls-fell-out-of-the-bus"
published_at: "2023-01-31T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8c6174fc7d_bus_pic.jpg"
keywords: []
---

# ഗുരുതര വീഴ്ച; പെൺകുട്ടികൾ ബസ്സിൽ നിന്നും പുറത്തേക്ക് വീണു

> **Lead Summary:** **നാദാപുരം:** ബസ്സിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്. അഞ്ചു വിദ്യാർത്ഥിനികളാണ് ബസ്സിൽ നിന്നും തെറിച്ചു വീണത്. ഇതിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. പുറമേരിയിലെ ഇരട്ട സഹോദരികളായ അതുല്യ അങ്കിത തൃശ്ശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**നാദാപുരം:** ബസ്സിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്. അഞ്ചു വിദ്യാർത്ഥിനികളാണ് ബസ്സിൽ നിന്നും തെറിച്ചു വീണത്. ഇതിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. പുറമേരിയിലെ ഇരട്ട സഹോദരികളായ അതുല്യ അങ്കിത തൃശ്ശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര കുറ്റ്യാടി റൂട്ടിലോടുന്ന പി പി മോട്ടോർസിന്റെ ബസ്സിലായിരുന്നു വിദ്യാർത്ഥിനികൾ കയറിയിരുന്നത്. ഇവർ കയറിയ ഉടൻ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. അഞ്ചുപേരും പുറത്തേക്ക് തെറിച്ചു വീണു. ഒരു വിദ്യാർത്ഥിയുടെ മൂന്നു പല്ല് കൊഴിഞ്ഞു പോയിട്ടുണ്ട്.

വിദ്യാർത്ഥിനികൾ കയറിയ ഉടൻ ബസ് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് മൂന്നുമണിക്ക് ആയിരുന്നു സംഭവം. പുറമേരിയിലേക്ക് പോകാനായി തലായി തെക്കേയിൽ ബസ്റ്റോപ്പിൽ നിന്നാണ് 5 പെൺകുട്ടികളും കയറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93600/serious-fall-the-girls-fell-out-of-the-bus)