---
title: "മുസ്ലിം ലീഗ് നാദാപുരം ;മണ്ഡലം പ്രസിഡെന്റായി  സൂപ്പി നരിക്കാട്ടേരി തുടരും"
english_title: "Supi Narikatteri will continue as Muslim League Nadapuram Mandal President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93632/supi-narikatteri-will-continue-as-muslim-league-nadapuram-mandal-president"
published_at: "2023-01-31T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8e3547fe97_sooppi_narikkatteri.jpg"
keywords: []
---

# മുസ്ലിം ലീഗ് നാദാപുരം ;മണ്ഡലം പ്രസിഡെന്റായി  സൂപ്പി നരിക്കാട്ടേരി തുടരും

> **Lead Summary:** **നാദാപുരം: **സാമൂഹിക നീതിക്ക് സംഘബോധത്തിന്റെ കരുത്ത് എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം സമാപിച്ചു. അവസാനത്തെ ദിവസമായ ഇന്നലെ വൈകിട്ട് 5 മണി മുതൽ കൗൺസിൽ മീറ്റ് നടന്നു. ജനുവരി 26ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഞായറാഴ്ച നടന്ന റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

## Article Content

**നാദാപുരം: **സാമൂഹിക നീതിക്ക് സംഘബോധത്തിന്റെ കരുത്ത് എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം സമാപിച്ചു. അവസാനത്തെ ദിവസമായ ഇന്നലെ വൈകിട്ട് 5 മണി മുതൽ കൗൺസിൽ മീറ്റ് നടന്നു. ജനുവരി 26ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഞായറാഴ്ച നടന്ന റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ച വരെ റാലി കമ്മിറ്റി അനുമോദിച്ചു. ഒന്നാം സ്ഥാനം വാണിമേലും രണ്ടാം സ്ഥാനം നാദാപുരവും മൂന്നാം സ്ഥാനം തൂണേരിയും പങ്കിട്ടു. ഇതിൽ പ്രത്യേക വാർഡുകളായി അണിനിരന്ന വാണിമേൽ ഗ്രാമപഞ്ചായത്തിനെ പ്രത്യേകം സംഘാടകർ അഭിനന്ദിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് നാദാപുരം എം വൈ എം യതീംഖാന ഹാളിൽ ആരംഭിച്ച കൗൺസിൽ മീറ്റ് അർദ്ധരാത്രിയോടെയാണ് സമാപിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ സമവായും രൂപപ്പെടുകയായിരുന്നു.

വിവിധ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുമായി റിട്ടേണിംഗ് ഓഫീസർമാർ കൂടിയാലോചന നടത്തിയതിന് ശേഷമാണ് ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഭാരവാഹികളായി സൂപ്പി നരിക്കാട്ടേരി (പ്രസിഡണ്ട്), എൻ.കെ മൂസ മാസ്റ്റർ (ജനറൽ സെക്രട്ടറി), ടി കെ ഖാലിദ് മാസ്റ്റർ (ട്രഷറർ), എം പി സൂപ്പി, വി പി കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി കെ അമ്മദ് മാസ്റ്റർ, വരപ്പുറത്തെ കുഞ്ഞമ്മദ് ഹാജി (വൈസ് പ്രസിഡണ്ടുമാർ), എംപി ജാഫർ മാസ്റ്റർ, ടി.എം.വി ഹമീദ്, ബിപി മൂസ ടി പി ആലി (സെക്രട്ടറിമാർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93632/supi-narikatteri-will-continue-as-muslim-league-nadapuram-mandal-president)