---
title: "റവന്യൂ ജില്ലാ ക്രിക്കറ്റ്; അഭിമാനമായി നാദാപുരം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ പെൺപട "
english_title: "Revenue District Cricket; Female gang of Nadapuram Ummatur SI Higher Secondary School with pride"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93652/revenue-district-cricket-female-gang-of-nadapuram-ummatur-si-higher-secondary-school-with-pride"
published_at: "2023-01-31T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8f1a08467c_ummathur_pic.jpg"
keywords: []
---

# റവന്യൂ ജില്ലാ ക്രിക്കറ്റ്; അഭിമാനമായി നാദാപുരം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ പെൺപട 

> **Lead Summary:** **നാദാപുരം: **ആദ്യമായി നടന്ന റവന്യൂജില്ലാ സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നാദാപുരം ഉപജില്ല ജേതാക്കളായി. ടീമിലെ മുഴുവൻ അംഗങ്ങളും ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണെന്നത് പ്രത്യേകതയാണ്.

## Article Content

**നാദാപുരം: **ആദ്യമായി നടന്ന റവന്യൂജില്ലാ സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നാദാപുരം ഉപജില്ല ജേതാക്കളായി. ടീമിലെ മുഴുവൻ അംഗങ്ങളും ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണെന്നത് പ്രത്യേകതയാണ്.

കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ റവന്യൂ ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി സി എച്ച്.ഷാഫി ട്രോഫികൾ വിതരണം ചെയ്തു.

കായിക അധ്യാപകനും, ക്രിക്കറ്റ് കോച്ചുമായ പി.അലി, മുഹമ്മദ് നെല്ല്യാട്, കെ ജാസ്മിൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93652/revenue-district-cricket-female-gang-of-nadapuram-ummatur-si-higher-secondary-school-with-pride)