---
title: "വേണം പിന്തുണ; സ്ത്രീ മുന്നേറ്റത്തിന് സമൂഹ പിന്തുണ അത്യാവശ്യം- കെ.കെ.രമ എം.എൽ.എ."
english_title: "Need support; Community support is essential for women's advancement- KK Rama MLA."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93657/need-support-community-support-is-essential-for-womens-advancement-kk-rama-mla"
published_at: "2023-01-31T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8f894a8890_k_k_rama_pic.jpg"
keywords: []
---

# വേണം പിന്തുണ; സ്ത്രീ മുന്നേറ്റത്തിന് സമൂഹ പിന്തുണ അത്യാവശ്യം- കെ.കെ.രമ എം.എൽ.എ.

> **Lead Summary:** **നാദാപുരം:** വനിതകളുടെ നല്ല രീതിയിലുള്ള മുന്നേറ്റത്തിന് പിന്നിൽ സമൂഹത്തിൻ്റെ പിന്തുണ വളരെ അത്യാവശ്യമാണെന്ന് കെ.കെ.രമ എം.എൽ.എ.പറഞ്ഞു. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന വനിതാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

## Article Content

**നാദാപുരം:** വനിതകളുടെ നല്ല രീതിയിലുള്ള മുന്നേറ്റത്തിന് പിന്നിൽ സമൂഹത്തിൻ്റെ പിന്തുണ വളരെ അത്യാവശ്യമാണെന്ന് കെ.കെ.രമ എം.എൽ.എ.പറഞ്ഞു. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന വനിതാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ പൊതു സമൂഹം നൽകിയ പിന്തുണ വിലമതിക്കാത്തതാണ്.പൊതു സമൂഹത്തിൻ്റെ പിന്തുണയോടെ ഏത് പ്രതിസന്ധികളെയും സ്ത്രീകൾക്ക് തരണം ചെയ്യാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു.ചടങ്ങിൽ സകൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷ വഹിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഷാഹിന, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട്, കവിയത്രി സലീന, പ്രിൻസിപ്പൾ മൊയ്തു പറമ്പത്ത്, ബംഗ്ലത്ത് മുഹമ്മദ്, പി.ടി.എ.പ്രസിഡൻ്റ് കെ.പി.മുഹമ്മദ്, ടി.കെ.അബ്ബാസ്, എം.കെ.കുഞ്ഞബ്ദുല്ല, ഇസ്മായിൽ വാണിമേൽ, പി.റഫീഖ്, എം.സൗദ, ഒ.സഫിയ, മിൻഹ നസ്നീൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93657/need-support-community-support-is-essential-for-womens-advancement-kk-rama-mla)