---
title: "കേരള പദയാത്ര; ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്ര 2 ന് നാദാപുരത്ത്"
english_title: "Kerala Padayatra; Sastra Sahitya Parishad Padayatra on 2nd at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93667/kerala-padayatra-sastra-sahitya-parishad-padayatra-on-2nd-at-nadapuram"
published_at: "2023-01-31T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9054d62720_press_meet_pic.jpg"
keywords: []
---

# കേരള പദയാത്ര; ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്ര 2 ന് നാദാപുരത്ത്

> **Lead Summary:** **നാദാപുരം: **കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര 2 ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ജാഥയെ വരവേൽക്കാൻ നാദാപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രണ്ടിന്ന് രാവിലെ 9 ന് പെരിങ്ങത്തൂർ പാലത്തിനു സമീപം ജാഥയ്ക്ക് വരവേൽപ്പ് നൽകും.

## Article Content

**നാദാപുരം: **കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര 2 ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ജാഥയെ വരവേൽക്കാൻ നാദാപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രണ്ടിന്ന് രാവിലെ 9 ന് പെരിങ്ങത്തൂർ പാലത്തിനു സമീപം ജാഥയ്ക്ക് വരവേൽപ്പ് നൽകും.

തുടർന്ന് ജില്ലയിലെ ആദ്യ സ്വീകരണം രാവിലെ 9ന് ഇരിങ്ങണ്ണൂരിൽ നൽകും. തുടർന്ന് 11 മണിക്ക് ആവോലത്തും പകൽ 3 ന് കല്ലാച്ചിയിൽ സ്വീകരണം നൽകും. വൈകിട്ട് ജാഥ മൊകേരിയിൽ സമാപിക്കും. കാസർക്കോട്, കണ്ണൂർ ജില്ലയിലെ സ്വീകരണത്തിന് ശേഷമാണ് 2ന് കോഴിക്കോട് എത്തുന്നത്. ദേശീയ ശാസത്ര ദിനമായ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 26 ന് കാഞ്ഞങ്ങാട്ട് നിന്നാണ് പദയാത്ര ആരംഭിച്ചത്.

34 ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ഒരോ ദിവസവും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ,കലാരംഗത്തെ പ്രമുഖർ നയിക്കും. പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ബി രമേഷാണ് വൈസ്. ക്യാപ്റ്റൻ .സാമൂഹിക പ്രവർത്തക മേഴ്സി അലക്സാണ്ടറാണ് 2ന് ജാഥ നയിക്കുക. നൂറു പേർ ജാഥയിലെ സ്ഥിര അംഗങ്ങളാണ്.

പദയാത്രയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മേഖലയിൽ നടന്ന് വരുന്നതെന്നാണ് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. സ്വാഗതസംഘം ചെയർപേഴ്സൻ കെ.പി വനജ, സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.കെ പീതാംബരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ.ടി വത്സലൻ, വി.കെ ചന്ദ്രൻ, മേഖലാ പ്രസിഡൻ്റ് പി.കെ അശോകൻ എന്നിവർ പങ്കെടുത്തു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93667/kerala-padayatra-sastra-sahitya-parishad-padayatra-on-2nd-at-nadapuram)