---
title: "നാദാപുരം സർക്കിൾ; കേരള മുസ്ലിം ജമാഅത്ത് പുതുമോടിയിൽ"
english_title: "Nadapuram Circle; Kerala Muslim Jamaat in Puthumodi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93672/nadapuram-circle-kerala-muslim-jamaat-in-puthumodi"
published_at: "2023-01-31T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d90bbf26cc0_jamaath_pic.jpg"
keywords: []
---

# നാദാപുരം സർക്കിൾ; കേരള മുസ്ലിം ജമാഅത്ത് പുതുമോടിയിൽ

> **Lead Summary:** **നാദാപുരം: **കേരള മുസ്ലിം ജമാഅത്ത് നാദാപുരം സർക്കിളിന് പുതിയ നേതൃത്വം. കേരള മുസ്ലിം ജമാഅത്ത് നാദാപുരം സർക്കിൾ ജനറൽ കൗൺസിൽ നാദാപുരം സമസ്ത സെന്ററിൽ സുന്നി മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കടമേരി ഉദ്ഘാടനം ചെയ്തു. ടിവി അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **കേരള മുസ്ലിം ജമാഅത്ത് നാദാപുരം സർക്കിളിന് പുതിയ നേതൃത്വം. കേരള മുസ്ലിം ജമാഅത്ത് നാദാപുരം സർക്കിൾ ജനറൽ കൗൺസിൽ നാദാപുരം സമസ്ത സെന്ററിൽ സുന്നി മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കടമേരി ഉദ്ഘാടനം ചെയ്തു. ടിവി അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു.

ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി, എൻ.കെ ഇസ്മായിൽ സഖാഫി, എ ടി നാസർ മാസ്റ്റർ, നാസർ വാണിമേൽ, പി ഉബൈദ് സഖാഫി സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇസ്മായിൽ മുസ്ലിയാർ ചീയൂർ (പ്രസിഡണ്ട്), മൊയ്തു ഹാജി തലായി, മൊയ്തു ഹാജി കുമ്മങ്കോട്(വൈസ് പ്രസിഡണ്ടുമാർ), ഇസ്മായിൽ മുതുവടത്തൂർ (ജനറൽ സെക്രട്ടറി), ബഷീർ നാദാപുരം, റഫീക്ക് നരിപ്പറ്റ (സെക്രട്ടറിമാർ), വി.എ മായിൻ ഹാജി (ഫൈനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93672/nadapuram-circle-kerala-muslim-jamaat-in-puthumodi)