---
title: "ഒളിപ്പിച്ച സ്വർണ വള കണ്ടെടുത്തു; താനക്കോട്ടൂരിൽ ഇരുട്ടിൽ വൃദ്ധയുടെ വളയൂരിയ പ്രതി പിടിയിൽ "
english_title: "Hidden gold bangle found; Accused who surrounded old woman in darkness in Thanakotur arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93714/hidden-gold-bangle-found-accused-who-surrounded-old-woman-in-darkness-in-thanakotur-arrested"
published_at: "2023-01-31T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d936271df7b_dineshan.jpg"
keywords: []
---

# ഒളിപ്പിച്ച സ്വർണ വള കണ്ടെടുത്തു; താനക്കോട്ടൂരിൽ ഇരുട്ടിൽ വൃദ്ധയുടെ വളയൂരിയ പ്രതി പിടിയിൽ 

> **Lead Summary:** **വളയം: ** ചെക്യാട് താനക്കോട്ടൂരിൽ വീട്ടിലെ വൈദ്യുതി ഓഫ് ചെയ്ത് വൃദ്ധയുടെ കൈയ്യിലെ സ്വർണവളയൂരി കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. താനക്കോട്ടൂരിലെ മിഞ്ചേരി കുഴിയിൽ ദിനേശൻ നാണ് അറസ്റ്റിലായത്.

## Article Content

**വളയം: ** ചെക്യാട് താനക്കോട്ടൂരിൽ വീട്ടിലെ വൈദ്യുതി ഓഫ് ചെയ്ത് വൃദ്ധയുടെ കൈയ്യിലെ സ്വർണവളയൂരി കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. താനക്കോട്ടൂരിലെ മിഞ്ചേരി കുഴിയിൽ ദിനേശൻ നാണ് അറസ്റ്റിലായത്.

നാട്ടുകാരെയും പൊലീസുകാരനെയും ഞെട്ടിച്ച സംഭവത്തിൽ പ്രതി ബന്ധുതന്നെ. വളയം എസ് ഐ അനീഷ് വി യും നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതി ദിനേശൻ്റെ വീടിന് സമീപത്തെ ആൾപ്പാർപ്പില്ലാത വീട്ടിൽ ഒളിപ്പിച്ച സ്വർണ വള ഡോഗ് സ്ക്വേസിൻ്റെ സഹായത്തോടെ കണ്ടെടുത്തു.

താനക്കോട്ടൂർ താടിക്കാരൻ ക്ഷേത്ര പരിസരത്തെ വീട്ടിൽ വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം. വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് വയോധികയുടെ സ്വർണാഭരണം കവർന്നത്. ക്ഷേത്ര പരിസരത്തെ കിണറുള്ള പറമ്പത്ത് പാറുവിന്റെ സ്വർണ വളയാണ് അർദ്ധരാത്രിയിൽ കവർന്നത്.

പാറുവിൻ്റെ മകൻ രവീന്ദ്രനും ഭാര്യയും കുട്ടികളും ഉത്സവ സ്ഥലത്തായിരുന്നപ്പോഴാണ് ആസൂത്രിത കവർച്ച നടത്തിയത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മകൻ രവീന്ദ്രനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വാതിൽ തുറപ്പിച്ച ശേഷം കയ്യിൽനിന്നു സ്വർണ വള കവരുകയായിരുന്നു.

വൃദ്ധ ദമ്പതികൾ ബഹളം വെച്ചെങ്കിലും പുറത്താരും കേട്ടില്ല. തന്നെ ആരോ ചതിച്ചതാണെന്ന് മനസ്സിലാക്കിയ വയോധിക മകനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. തുടർന്ന് രാത്രി തന്നെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. മകൻ രവി വളയം പോലീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93714/hidden-gold-bangle-found-accused-who-surrounded-old-woman-in-darkness-in-thanakotur-arrested)